Tuesday, March 11, 2008

എന്റെ നാട് -5

ഇടയ്ക്കല്‍ ഗുഹ:

പൂക്കോട്‌ നിന്നും നേരെ പോയാല്‍ കല്‍പെറ്റയില്‍ എത്താം..സാമാന്യം വല്യ ഒരു ടൗണ്‍ ആണു..ഇവിടെ നിന്നും എകദേശം 30 കിലോമീറ്റര്‍ ഉണ്ട്‌ ഇടയ്ക്കല്‍ ഗുഹയിലെക്ക്‌..

പ്രകൃതിയുടെ ഓരൊ വികൃതികള്‍ എന്ന് ആലോചിച്ചു കുറച്ചു നേരം നിന്നു പോകും ഇതുകണ്ടാല്‍..2 വല്യ കല്ലുകള്‍..അതിന്റെ ഇടയിലായി അങ്ങൊട്ടും ഇല്ല ഇങ്ങൊട്ടും ഇല്ല എന്ന മട്ടില്‍ വന്നു വീണു കിടക്കുന്ന മൂന്നാമതൊരു കല്ല്..അങ്ങനെ 'ഇടക്കല്‍' ആയി..3 കല്ലും കൂടെ ചേര്‍ന്ന് ഒരു ഗുഹയും ആയി...ഇവിടുടെ പ്രത്യെകത എന്താന്നല്ലെ??...ഈ ഗുഹയുടെ ഭിത്തിയില്‍ കുറെ ശിലാലിഖിതങ്ങള്‍ ഉണ്ട്‌.. നമ്മുടെ പൂര്‍വികരുടെ വക..(ബി സി 4000 ആണ്ടില്‍ ജീവിചിരുന്നവര്‍!!!) കുറെ ചിത്രങ്ങള്‍ ..ഒരു മനുഷ്യന്‍, സ്ത്രീ, കുട്ടികള്‍, ആന, മയില്‍ , പൂക്കള്‍.. കുറെ എഴുതുകളും ഉണ്ട്‌..പലതിന്റെയും വ്യാഖ്യാനങ്ങള്‍ കണ്ടെത്തികൊണ്ടിരിക്കുന്നേയുള്ളു ഇപ്പൊളും..വല്ലാത്ത ഒരു സന്തോഷം തോന്നും ഇതൊക്കെ കാണുംബോള്‍..സമുദ്ര നിരപ്പില്‍ നിന്നു 4000 അടി മുകളില്‍ ആണു ഇപ്പൊള്‍..

ഗുഹയില്‍ നിന്ന് ഇറങ്ങി അടുത്തത്‌ അംബുകുത്തി മല കയറ്റം ആണു..അത്ര എളുപ്പം അല്ല ഈ മല കയറ്റം.. കുത്തനെ കിടക്കുകയാണു..മുകളില്‍ എത്തുംബൊഴെക്കും നന്നായി ക്ഷീണിക്കും..പക്ഷെ മുകളില്‍ എത്തി കഴിഞ്ഞാല്‍ എല്ലാ ക്ഷീണവും മറക്കും.. കാരണം അത്രയ്ക്ക്‌ മനൊഹരമായ കാഴ്ചകള്‍ ആണു അവിടെ കാത്തിരിക്കുന്നത്‌..ഒരു വശത്ത്‌ നീലഗിരി കുന്നുകള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു..അപ്പുറത്ത്‌ മൈസൂര്‍ ചാമുണ്ടെശ്വരി ഹില്‍സ്‌.. പിന്നെ സുന്ദരിയായ വയനാടും, ഒരു സുന്ദര സ്വപ്നം പോലെ.........തിരിച്ചു പോരാന്‍ തോന്നില്ല.

(ഞാന്‍ എങ്ങനെ ഇതിന്റെ മുകളില്‍ എത്തീന്നു ചൊദിച്ചാല്‍.. പണ്ടേ ഒരു മരം കേറി ആയിരുന്നു.. :) )

4 comments:

Unknown said...

ഇതിന്റെയെല്ലാം കുറച്ചു ഫോട്ടോസ് കൂടി ഉണ്ടയിരുന്നെങ്കില് ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു ട്ടൊ

Rejinpadmanabhan said...

എന്റെ ഒരു കൂട്ടുകാരനെ
കാണാനായി ഒരിക്കല്‍ ഞാന്‍ വയനാട്ടില്‍ വന്നിരുന്നു , സത്യം പറഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം എന്നാണ്‍ എനിക്കന്ന് വയനാടിനെക്കുറിച്ച് തോന്നിയത്.
അറിയാതെ പോകുന്ന ഒരുപാട് സുന്ദരമായ സ്ഥലങ്ങള്‍.
അനാമികയുടെ വിവരണം നന്നാവുന്നുണ്ട്.
തുടരണം.

ശ്രീ said...

നല്ല വിവരണം.
:)