Tuesday, August 28, 2012

ഓണാശംസകള്




                     എല്ലാവര്ക്കും ഹൃദയം നിറഞ്ഞ


                                   ഓണാശംസകള്‍ .......


Friday, June 22, 2012

മഴക്കായി ഒരു വേഴാമ്പലിന്റെ കാത്തിരിപ്പ്‌




വീണ്ടും ഒരു മഴക്കാലം ..........


പക്ഷെ....
മഴത്തുള്ളിക്ക് ഇപ്പോളും  ഇത്  വേനല്‍ക്കാലം ...


ഇടയ്ക്ക് പ്രതീക്ഷയുടെ തിരിനാളവുമായി ഒരു ചെറിയ ചാറല്‍ മഴ...


എന്നാല്‍ അത് വെറും വേനല്‍മഴ മാത്രം ആണെന്ന്‍ അറിയുമ്പോഴേക്കും
ഒരു പാട് വൈകും.....


മനസെന്ന ഊഷരഭൂമിയില്‍ പൊട്ടിമുളച്ച ചെറുനാമ്പുകള്‍ 
അപ്പോളേക്കും വാടി കരിഞ്ഞിരിക്കും .....


എങ്കിലും മഴതുള്ളി ‍ കാത്തിരിക്കുന്നു....
വീണ്ടും ഒരു മഴക്കാലത്തിനായി .... വറ്റാത്ത പ്രതീക്ഷകളും നിറമാര്‍ന്ന സ്വപ്നങ്ങളുമായി .........

ഒരു വേഴാമ്പലിനെ പോലെ ...............




Wednesday, May 30, 2012

വേര്‍പാടുകള്‍




ജീവിതം മുന്നോട്ടു ഒഴുകുകയാണ്.....

ഈ യാത്രയില്‍ നമ്മള്‍ ഒറ്റയ്ക്കാണ്....

ഇടയ്ക്ക് പലരും കൂടെ ചേരും...

പിന്നെ പല ഘട്ടങ്ങളില്‍ ആയി പിരിയും...

നാം എത്ര തന്നെ മുറുകെ പിടിക്കാന്‍ നോക്കിയാലും

വഴി പിരിയേണ്ട സമയമാകുമ്പോള്‍ വേര്പെട്ടെ മതിയാകൂ....

എത്ര വേദന ജനകമാണ് ആ പിരിയലുകള്‍...

എങ്കിലും ഇങ്ങനെ ഉള്ള കണ്ടുമുട്ടലുകളും പിരിയലുകളും ആണ്

ജീവിതമെന്ന യാത്രയെ അര്‍ഥവത്ആക്കുന്നത്....

അത് തന്നെയാണ് ജീവിതം... അല്ലെ?????....

Friday, January 6, 2012

പുതുവത്സര ആശംസകള്‍

പുതിയ വര്ഷം.. പുതിയ പ്രതീക്ഷകള്‍....


ഇപ്പോള്‍ വിശ്രമകാലം ആണ്..
എല്ലാ തിരക്കുകള്‍ക്കും വിട.....
മനസ് സ്വസ്തമാകുമ്പോള് ആണല്ലോ വാക്കുകള്‍ വിരിയുന്നത്....
മനസിന്റെ ഉള്ളറകളില്‍ അടച്ചു പൂട്ടി വെച്ചിരിക്കുകയായിരുന്നു.... അതുകൊണ്ട് തന്നെ വരികള്‍ക്കിടയില്‍ താളപ്പിഴകള്‍....

നഷ്ടപ്പെട്ടു പോയ ആ മഴത്തുള്ളിയെ തിരഞ്ഞു വീണ്ടും ഒരു യാത്ര....
ഒരു തിരിഞ്ഞു നോട്ടം....

ഒന്നും നമുക്ക് ഒരുപാട് കാലം ഒളിപ്പിച്ചു വെയ്ക്കാന്‍ കഴിയില്ലല്ലോ....


വൈകിയ വേളയില്‍ എല്ലാവര്ക്കും പുതുവത്സര ആശംസകള്‍.....


......................... മഴതുള്ളി .................