Thursday, April 30, 2015

ഒരു ഫെമിനിസ്റ്റ് പോസ്റ്റ്‌








ഞാൻ ഒരു ഫെമിനിസ്റ്റ് ആവുകയാണോ???? ആയിരുന്നില്ല ഒരിക്കലും...
പക്ഷെ ജീവിത സാഹചര്യങ്ങൾ എന്നെ അങ്ങനെ ചിന്തിക്കാൻ
പ്രേരിപ്പികുകയാണോ എന്നൊരു തോന്നൽ .ഇതെന്താപ്പൊ അങ്ങനെ തോന്നാൻ എന്ന് ചോദിച്ചാൽ .... ആഹ് .. അറിഞ്ഞൂടാ .....










     ഞാൻ നിത്യവും കണ്ടു മുട്ടുന്ന രണ്ടു സ്ത്രീകൾ ,ഇന്നലെ രണ്ടു പേരോടും
കുറച്ചു അധികം സമയം സംസാരിച്ചു.അപ്പോൾ മുതൽ തോന്നിയതാണു ഞാൻ
 ഫെമിനിസ്റ്റ് ആയി മാറുകയാണോ എന്ന്.






  ആദ്യത്തെ സ്ത്രീ എന്റെ വീട്ടിലെ ജോലിക്കാരി ആണ്.കഴിഞ്ഞ രണ്ടു
മാസമായി അവൾ ഇവിടെ ഉണ്ടെങ്കിലും അവളുടെ കഥ വിശദമായി കേട്ടത്
ഇന്നലെ ആണ്.അച്ഛൻ മുഴുക്കുടിയൻ ആയതുകൊണ്ട് 18 വയസായപ്പോൾ
തന്നെ കല്യാണം കഴിപ്പിച്ചു വിട്ടു.പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം
കൊളുത്തി പട എന്ന് പറഞ്ഞതു പോലെ ഭര്ത്താവ് അച്ഛനെക്കാൾ വലിയ
കുടിയൻ .2 ആണ്‍മക്കൾ ഉണ്ട് .നീണ്ട 14 വർഷം അയാളുടെ ഇടി
കൊണ്ടു .ഒടുവിൽ സഹികെട്ട് ആ വീട്ടില് നിന്നും ഇറങ്ങി.സഹോദരനനും
കുടുംബത്തിനും താനൊരു ബാധ്യത ആകുകയാണ്‌ എന്നു തോനനിയപ്പോൾ
അവിടെ നിന്നും ഇറങ്ങി. അമ്മയുടെ പേരിൽ ഉള്ള കുറച്ചു സ്ഥലത്ത് ഒരു
കൊച്ചു കൂര ഉണ്ടാക്കി അവിടെ താമസം ആരംഭിച്ചു.ജീവിതം മുന്നോട്ടു
കൊണ്ടുപോകാൻ പല ജോലികളും ചെയ്തു. അങ്ങനെ ആണ് എന്റെ
അടുക്കൽ എത്തുന്നത്. അവളുടെ boldness ആണ് എനിക്ക് ഏറ്റവും
ഇഷ്ടപെട്ടത്.ചെറുപ്രായത്തിൽ തന്നെ ഏറ്റുവാങ്ങേണ്ടി വന്ന ദുരിതങ്ങൾ
ആവാം അവളെ ഇങ്ങനെ ആക്കിയത് .ആരുടേയും മുന്നില് കൈനീട്ടാതെ സ്വയം
അധ്വാനിച്ചു മക്കളെ പോറ്റും എന്ന് അവൾ പറയുമ്പോൾ അവളുടെ കണ്ണിൽ
ജീവിതത്തോടു പൊരുതാനുള്ള വാശി ഞാൻ വായിച്ചെടുത്തു .




   രണ്ടാമത്തെ സ്ത്രീ എന്റെ സഹപ്രവർത്തക ആണ് .കഷ്ടിച്ച് രണ്ടു മാസം
മുന്പ് ആയിരുന്നു അവളുടെ വിവാഹം.വായ്തോരാതെ വർത്തമാനം
പറഞ്ഞു നടക്കുന്ന ഒരു പാവം കുട്ടി.ഇന്നലെ അവൾ എന്നെ വിളിചു ഒരു
കോണ്‍ഫറൻസ് റൂമിൽ കൊണ്ട് പോയി കെട്ടിപിടിച്ചു കരച്ചിൽ തുടങ്ങി.
"എനിക്ക് ഈ ജീവിതം മടുത്തു ചേച്ചി" എന്നും പറഞ്ഞ്.ഞാൻ ആദ്യം ആകെ
പരിഭ്രമിച്ചു പോയി.പിന്നെ പതുക്കെ കാര്യങ്ങൾ ചോദിച്ചു
മനസിലാക്കി.നമ്മുടെ നാട്ടിലെ കല്യാണം കഴിഞ്ഞ ഭൂരിഭാഗം പെണ്‍കുട്ടികളും
നേരിടേണ്ടി വരുന്ന പ്രശ്നം തന്നെ.അമ്മായി അമ്മ ,നാത്തൂൻ,മനസിലാക്കാൻ
ശ്രമിക്കാത്ത ഭർത്താവ് ..അങ്ങനെ അങ്ങനെ പോകുന്ന നീണ്ട ലിസ്റ്റ് .എനിക്ക്
കഴിയുന്ന പോലെ ഞാൻ കുറെ ഉപദേശങ്ങൾ കൊടുത്തു.എങ്ങനെ ജീവിതത്തെ
കരുത്തോടെ നേരിടണം എന്നും ,എങ്ങനെ പ്രതിസന്ധികളെ അതിജീവിക്കണം
എന്നും ഒക്കെ വല്യ ഡയലോഗ് അടിച്ചു വിട്ടു.ഒരാളെ ഉപദേശിക്കാൻ  എത്ര
എളുപ്പം ആണല്ലേ.ആ പറഞ്ഞ കാര്യങ്ങളിൽ ഒരെണ്ണം പോലും എന്റെ
ജീവിതത്തിൽ പാലിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.പലപ്പോഴും അങ്ങനെ
ആഗ്രഹിച്ചിട്ടു കൂടെ.എന്നാലും ഞാൻ ഉപദേശിച്ചു.അര മണിക്കൂർ.അവള്ക്ക്
കുറച്ചു സമാധാനം ആയെന്ന് ഞാൻ സ്വയം വിശ്വസിക്കുന്നു.




 ഇവിടെ കുറെ ചോദ്യങ്ങൾ ബാക്കി ആണ്.എവിടെ ആണ് നമുക്ക്
പിഴയ്ക്കുന്നത് .ആരാണ് ഇവിടെ കുറ്റകാരി / കുറ്റകാരൻ .




സ്വന്തം കുടുംബത്തെ വിട്ടു പെട്ടന്ന് ഒരു ദിവസം മറ്റൊരു കുടുംബത്തിലേക്ക്
പറിച് നടപെടുന്ന പെണ്‍കുട്ടി.ആ സമയങ്ങളിൽ അവള്ക്ക് ഏറ്റവും അധികം
പിന്തുണ കൊടുക്കേണ്ടത് ഭര്ത്താവ് എന്ന് പറയുന്ന വ്യക്തി ആണ് .പക്ഷെ
അത് ഉൾക്കൊള്ളാൻ ഭർത്താവ്‌ തയാറാകാതെ വരുമ്പോൾ ആണ് പ്രശ്നങ്ങൾ
തുടങ്ങുന്നത്.ആദ്യത്തെ ഒറ്റപെടൽ.അത് അവളിൽ ഉണ്ടാക്കുന്ന മാനസിക
പ്രശ്നങ്ങൾ പിന്നീട് കൂടുതൽ വഴക്കുകളിലേക് നയിക്കുന്നു.90%
പെണ്‍കുട്ട്ടികളും നേരിടുന്ന പ്രശ്നം ആണ് ഇത്.കേൾക്കുമ്പോൾ നിസ്സാരം
ആയി തോന്നുന്ന പ്രശ്നം.ഞാൻ ഒരു psychologyst അല്ല.പക്ഷെ ഇത്രയും ഉറപ്പിച്
ഞാൻ ഇത് ഇവിടെ പറയാൻ കാരണം ഞാനും ഇത് പോലെ സമാനമായ
പ്രശ്നങ്ങൾ നേരിട്ടവൾ ആയതു കൊണ്ടാണ്.അന്ന് ഞാൻ ഒരുപാട്
കരഞ്ഞതാണ്.


   എന്നു നമ്മുടെ ആണുങ്ങൾ നന്നാകുക? എന്തുകൊണ്ട് ഭൂരിപക്ഷം പേരും
ഇങ്ങനെ ആകുന്നു...




ആലോചിച് ആലോചിച് ഞാൻ ഒരു ഫെമിനിസ്റ്റ് ആയി പോയാൽ ഞാൻ
തെറ്റുകാരി അല്ല.


















Monday, April 20, 2015

അങ്ങനെ അമ്പതാമത്തെ പോസ്റ്റ്‌... ഹാഫ് സെഞ്ച്വറി...










ഇവിടെ എനിക്ക് ഒരു ചെറിയ ലോകം ഉണ്ടായിരുന്നു...


എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഞാൻ ഇവിടെ പകര്ന്നു വെച്ചപ്പോൾ


ആശ്വസിപ്പിക്കാനും സന്തോഷം പങ്കിടാനും


ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത കുറച്ചു സുഹൃത്തുക്കളും...


ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എന്റെ ലോകം


പക്ഷെ... ജീവിതത്തിൽ ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത കുറെ


വഴിത്തിരിവുകൾ ഉണ്ടായപ്പോൾ എനിക്ക് ഈ ലോകത്തോട്‌


താത്കാലികമായി വിട വാങ്ങേണ്ടി വന്നു.


ഇപ്പോൾ ഞാൻ വീണ്ടും ഇവിടെ ...


പഴയ സുഹൃത്തുക്കളെ നഷ്ടമായെന്നു തോന്നുന്നു...


കാണാമറയത് എല്ലാവരും.......


ഒരു ഹാഫ് സെഞ്ച്വറി നേടാൻ എടുത്തത് നീണ്ട 6 വര്ഷങ്ങൾ


മനപൂർവം ആരുന്നില്ല ..


ഇപോ ഉള്ളിൽ ഒതുക്കി അടക്കി വച്ചിരുന്ന വാക്കുകളും സ്വപ്നങ്ങളും


വീണ്ടും പകർത്താൻ ശ്രമിക്കുകയാണു ...


ഇനിയും ഒരു ഒളിച്ചോട്ടം വേണ്ടി വരില്ല എന്ന് വിശ്വസിക്കുന്നു...






ഇപ്പോൾ നല്ല മഴയുണ്ട് പുറത്ത് ...




എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ മഴ ...







ഒരു വാൽ നക്ഷത്ര സ്വപ്നം





മേലെ മാനത്തു നിന്നും ഒരു കുഞ്ഞു വാൽനക്ഷത്രം




താഴൊട്ട് ഇറങ്ങി വന്നിരുന്നെങ്കിൽ ....




അതിന്റെ വാലിൽ പിടിച്ചു തൂങ്ങി




ആകാശത്തേക്കു  ഉയർന്നു പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ .... :)








വാൽക്കഷണം : എന്ത് നല്ല നടക്കാത്ത സ്വപ്നം ...




 

Sunday, April 19, 2015

ഉറക്കം







ഇന്ന് ഞാൻ സുഖമായി ഉറങ്ങി .. വര്ഷങ്ങള്ക്ക് ശേഷം




ഉറക്കമില്ലായ്മയാണ് എന്റെ തളര്ച്ചയ്ക്ക് കാരണം എന്ന് കണ്ടെത്തി




ഉറങ്ങാൻ മരുന്ന് തന്ന വൈദ്യന് നന്ദി ......