Wednesday, June 29, 2016

ആരാച്ചാർ...

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസ്ഥ.... ഒരു കഥയിലെ കഥാപാത്രങ്ങൾ അതിഭീകരമായി വേട്ടയാടുന്നു.രാത്രി 2 മണിവരെ ഇരുന്ന് ആരാച്ചാർ വായിച്ചു തീർത്തു... പിന്നീട് ഉറങ്ങാൻ കിടന്നിട്ട് കൺമുന്നിൽ ഒത്ത ഒരു തൂക്കുകയറുമായി ചേതന... ഒരു വിധം ഉറങ്ങിയപ്പോൾ സ്വപ്നത്തിലും.. തലമുടിക്കെട്ടഴിച്ച് ഒരു അലർച്ചയോടെ പാഞ്ഞു വരുന്ന ചേതന.. എന്നിലെ സ്ത്രീയെ പരിഹസിച്ച് അവൾ എന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി.. ഒന്നും മിണ്ടാൻ കഴിയാതെ മരവിച്ച ശരീരവും കുനിഞ്ഞ ശിരസുമായി ഞാൻ നിന്നു...ഒാടിച്ചു രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു ...എന്നാൽ എന്റെ കാലുകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഞെട്ടലോടെ ഞാൻ അറിഞ്ഞു.. ഉള്ളിൽ നിന്നും ഒരു ആർത്തനാദം ഉയർന്നു വന്നെന്കിലും ശബ്ദം പുറത്തേക്ക് വരാൻ കഴിയാതെ വിധം ഞാൻ അശക്തയായിരുന്നു... അവൾ എന്റെ കൈകൾ പുറകിലേക്കു ചേർത്തു വച്ചു കെട്ടി മുറുക്കി... പുച്ഛത്തോടെ എന്റെ മുഖത്തേക്ക് നോക്കി ഒരു നൂറു ചോദ്യങ്ങൾ...ഒന്നിനു പോലും എനിക്കു മറുപടി ഇല്ലായിരുന്നു.....അവൾ എന്നെ അടുത്ത മുറിയിലേക്കു നയിച്ചു... മെഴുകിന്റെ മണം അവിടെ നിറഞ്ഞിരുന്നു..അങ്ങു ദൂരെ ഞാൻ കണ്ടു, എന്റെ കൊലക്കയർ, അതെന്നെ നോക്കി പല്ലിളിച്ചു...

ഒരു അലർച്ചയോടെ ഞാൻ ഞെട്ടി ഉയർന്നു.സ്വപ്നമായിരുന്നു എന്ന യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരാൻ കുറെ സമയം എടുത്തു ..പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയും തണുപ്പും...

ഞാൻ തോർത്തെടുത്ത് എന്റെ വിയർപ്പു തുടച്ചു...

Monday, June 27, 2016

ആരാച്ചാർ...


ആരാച്ചാർ വായിച്ചു പകുതി പോലും ആയിട്ടില്ല..
ഏതു ചിന്തയുടെയും അവസാനം സ്വന്തം ദുപ്പട്ടയുടെ അറ്റത്ത് കൃത്യതയോടെ കൊലക്കുരുക്ക് തീർക്കുന്ന ചേതനാ ശൃദ്ധാമല്ലിക്ക്,അതിൽ ഒരെണ്ണം എന്റെ നെഞ്ചിനകത്തെവിടെയോ കുരുക്കി, മുറുക്കി കൊണ്ടു ചോദിച്ചു കൊണ്ടേയിരിക്കുന്നു : "എന്റെ കഥ മുഴുവനും കേട്ടു കഴിയാതെ നിനക്കെങ്ങനെ ഉറങ്ങാൻ കഴിയും "

Friday, June 24, 2016

ചില പുസ്തക ചിന്തകൾ

കാലങ്ങൾക്ക് ശേഷം വീണ്ടും പുസ്തകങ്ങളുമായി ഒരു കൂടിക്കാഴ്ച..
മനഃപൂർവം ഒഴിവാക്കി നിർത്തിയേക്കുവാരുന്നു അവരെ.വേറൊന്നും കൊണ്ടല്ല.ഒരെണ്ണം കൈയിൽ കയറി കൂടിയാൽ പിന്നെ വായിച്ചു തീരുന്നതു വരെ ഒരു മനസമാധാനവും കാണില്ല.ഊണും ഉറക്കവും മറന്നു പിന്നെ അതിനുള്ളിൽ സമാധി ഇരിക്കും. നീർമാതളവും ദേശത്തിന്റെ കഥയുമൊക്കെ അങ്ങനെ ഒറ്റ രാത്രി അടയിരുന്ന് വായിച്ചു തീർത്തവയിൽ ചിലതു മാത്രം.....അതൊക്കെ പണ്ട്..ഇന്നാണേൽ വീട്-കുട്ടികൾ-ജോലി- ഒക്കെ കൂടെ ചേർത്തൊരു ഞാണിൻമേൽ കളി ആണ്.അതിനിടയിൽ ഒരു പുസ്തകോം കൂടെ കിട്ടണ്ട കുറവെ ഒള്ളു....
പറഞ്ഞു വന്നത് പഴയ ചങ്ങാത്തം പൊടി തട്ടി എടുത്തതിനെ കുറിച്ചാണല്ലോ.... അതിനു നന്ദി ബംഗളൂരു ട്രാഫിക്കിനാണ്.30 മിനിറ്റു കൊണ്ട് എത്തി ചേരേണ്ട പുതിയ ഒാഫീസിലേക്കുള്ള യാത്ര ഒന്നര മണിക്കൂർ ആക്കി നീട്ടി തരുന്നതിന്..ഈ വിശ്രമ വേളകൾ വാട്സാപ്പ്,ഫേസ്ബുക്ക് മുതലായ നവ സമയം കൊല്ലികൾ ഉപയോഗിച്ച് ആനന്ദകരമാക്കാൻ ശ്രമിച്ചെന്കിലും മൊബൈൽ ഡാറ്റ റോക്കറ്റ് വിട്ടതു പോലെ പോണപോക്കു കണ്ടപ്പോൾ വേറെ മാർഗങ്ങളെ കുറിച്ചു ചിന്തിക്കാൻ നിർബന്ധിത ആകുകയും എന്തു കൊണ്ട് പുസ്തക ങ്ങൾ എന്ന ചിന്ത സഡൻ ബ്രേക്കിട്ടു മുന്നിൽ വന്നു നിൽക്കുവേം ചെയ്തു.പിന്നെ ഒന്നും ആലോചിച്ചില്ല...ആമസോൺ എടുത്ത് പടേന്ന് 3 ബുക്കങ്ങ് ഒാർഡർ ചെയ്തു. വായിക്കണമെന്ന് ഒരു പാടു കാലമായി ആഗ്രഹിച്ചു നടന്ന 3 ബുക്കുകൾ.

ആദ്യത്തേതു ദീപ ടീച്ചറുടെ ഭൂതക്കാലക്കുളിർ.ഒാഫീസിലേക്കുള്ള ഒറ്റ ട്രിപ്പിൽ അതങ്ങു തീർന്നു.ഇന്ന് മീരയുടെ ആരാച്ചാർ.52 അദ്ധ്യായങ്ങളിൽ 3 എണ്ണം കഴിഞ്ഞപ്പോൾ തന്നെ ചേതനാ ശൃദ്ധാമല്ലിക്ക് എന്ന 22 കാരി ആരാച്ചാരുമായി കട്ട ഫ്രണ്ട്ഷിപ്പായി...ഇനിയുള്ള കുറിച്ചു ദിവസങ്ങൾ ചേതനയോടൊപ്പം.......

Friday, January 22, 2016

ഒരു കുഞ്ഞു നക്ഷത്രം

        മക്കളെ സ്കൂളിൽ വിട്ടു വരുന്ന വഴി ആണു ഫാൻസി ഷോപ്പ് കണ്ടത്..ഒന്നു രണ്ടു ഹെയർ ക്ളിപ്പ് മേടിക്കണം..വേഗം കയറി ചെന്ന് പറ്റിയ ഒരെണ്ണം നോക്കുന്നതിനിടയിൽ ആണ് അവളെ ശ്രദ്ധിച്ചത്.ഏകേദശം 10 വയസ് പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടി..മുഷിഞ്ഞ വേഷം...അവളുടെ കൂടെ ചെറിയ രണ്ടു പയ്യൻമാരും ഉണ്ട്..കടയിെല ഓരോ സാധനത്തിന്റെയും വില മൂന്നു പേരും കൂെട മാറി മാറി ചോദിക്കുന്നു.കടയുടമ വില പറയുമ്പോൾ അവളുടെ മുഖം മങ്ങും..െെകയിൽ ചുരുട്ടി പിടിച്ചിരിക്കുന്ന ഒന്നോ രണ്ടോ പത്തിന്റെ നോട്ടുകൾ കൊണ്ട് അവൾ ആശിക്കുന്ന ഒന്നും വാങ്ങാൻ കഴിയില്ലെന്ന് അവൾക്ക് മനസ്സിലായപ്പോൾ പതുക്കെ െചറിയ പൊട്ടുകളിേലക്കായി അവളുടെ ശ്രദ്ധ... അതിനിടയിൽ അവളുടെ കൂെട വന്ന കുട്ടികൾ ഒരു കൊച്ചു  കാർ എടുത്തു..20 രൂപ.. അവൾ െെകയിൽ മുറുക്കി പിടിച്ചിരുന്ന ആ കാശ് എടുത്ത് കടക്കാരനു കൊടുത്തു..ആ കാർ വാങ്ങി  അനിയന്മാർക്ക് നേരെ നീട്ടി...

മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ..കണ്ണിൽ നനവ് വരുന്നു..

നീ സ്കൂളിൽ പോകുന്നില്ലെ?

അറിയാവുന്ന കന്നടയിൽ അവളോടു ചോദിച്ചു...

ഇല്ല എന്നവൾ തലയാട്ടി...

പേഴ്സ് തുറന്ന് 50 രൂപ എടുത്ത് അവൾക്ക് നേരെ നീട്ടി...

അവൾ ഒന്നും മനസിലാകാതെ നോക്കി...

നിനക്കുള്ളതാ..മേടിച്ചോ...

അവൾ മടിച്ചു മടിച്ചു െെക നീട്ടി അത് മേടിച്ചു..അതിേലക്കു നോക്കി... അവളുടെ കണ്ണുകളിൽ രണ്ടു കുഞ്ഞു നക്ഷത്രങ്ങൾ തിളങ്ങി...

വേഗം അവിടെ നിന്ന്  അപ്പോൾ തന്നെ ഇറങ്ങിയത് കണ്ണിൽ നിന്നും താഴേക്ക് വീഴാൻ തയാറായി നിന്ന ആ 2 തുള്ളികൾ അവൾ കാണാതിരിക്കാനായിരുന്നു....

മരണത്തിന്റെ തണുപ്പ്

അന്ന് ആദ്യമായി മരണത്തിന്റെ തണുപ്പറിഞ്ഞു...

പേടിെപ്പടുത്തുന്ന തണുപ്പ്....

മടക്കമില്ലാത്ത യാത്രയ്ക്കുള്ള മുന്നൊരുക്കമായി
വികാര വിചാരങ്ങളെ  തളച്ചതു കൊണ്ടായിരിക്കുമോ???

ശാപഗ്രസ്ത ജീവിതം അവസാനിച്ചതോർത്തുള്ള
നിർവികാരതയോ???

ഒന്നു മാത്രം മനസിലായി....
ഈ തണുപ്പ്  ഒരു മുന്നറിയിപ്പാണ്...

നിനക്ക് തരാനുള്ള അവസാന അറിയിപ്പ്...

Monday, January 11, 2016

െപരുമഴക്കാലത്തിനപ്പുറം

ശാന്തത...
എങ്ങും ശാന്തത മാത്രം....

െപരുമഴക്കാലം

ആർത്തലച്ചു നീ െപയ്തിറങ്ങി...

നിറങ്ങൾ അറ്റ നഷ്ട സ്വപ്നങ്ങൾക്ക് മുകളിൽ...

പാലിക്കാൻ മറന്ന വാക്കുകൾക്ക് മുകളിൽ...

പൊട്ടിെച്ചറിയാനാകാത്ത ചങ്ങലകൾക്കു മുകളിൽ...

നിന്റെ ആർത്ത നാദങ്ങൾ ദിഘന്ദങ്ങൾ തകർത്തു..

നിലാവിന് അന്നു രക്ത നിറമായിരുന്നു.....

െപരുമഴക്കാലത്തിനു മുന്പ്

നനുത്ത െചറുതുള്ള്ികൾ....
നനവാർന്ന ഒാർമകൾ...

െചറുകാറ്റിൻ  തലോടൽ...

മൃദുവായ് കാതിൽ വന്നു വീഴുന്നൊരു നിസ്വനം...

പ്രിയ നിലാെവ... നീ എന്റേതു മാത്രമാണു....