Monday, January 19, 2009

'സത്യം കംപ്യുട്ടേറ്സും' ഞാനും

3 വര്‍ഷങ്ങള്‍ക്കു മുന്‍പ്:

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ജോലി കിട്ടിയപ്പോള്‍ നാട്ടുകാരും വീട്ടുകാരും ഒക്കെ ചോദിച്ചു....
"ഏതാ കമ്പനി ??? "
"സത്യം കംപ്യുട്ടേറ്സ്"
"അതേതാ കമ്പനി??? സത്യം audios എന്നൊക്കെ കേട്ടിട്ടുണ്ട്.. അതിന്റെ ബാക്കി വല്ലതും ആണോ??? എങ്ങനെ.. ഒത്തിരി ജോലിക്കാരൊക്കെ ഉണ്ടോ?? സാലറി ഒക്കെ നന്നായി കിട്ടുവോ?? അല്ല ഇതുവരെ കേട്ടിട്ടില്ലാത്ത കമ്പനി ആയതുകൊണ്ട് ചോദിക്കുവാണേ...ഒന്നും തോന്നല്ലെട്ടോ.... "
"ഹേ അല്ല .. ഇതു വലിയ ഒരു കമ്പനി ആണ്....ഇന്‍ഫോസിസ് , വിപ്രോ ഒക്കെ കഴിഞ്ഞാല്‍ ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനി ആണ് .. ഒരുപാടു ജോലിക്കാരൊക്കെ ഉണ്ട്..."
ഇത്രയോക്കെ പറഞ്ഞിട്ടും ആര്ക്കും വലിയ വിശ്വാസം ഒന്നും വന്നില്ല... ഇവളീ പറയണ മുഴുവന്‍ സത്യമാണോ എന്ന് ആര്‍ക്കറിയാം എന്ന ഭാവമാരുന്നു എല്ലാര്ടെയും മുഖത്ത്...

അങ്ങനെ ഞാന്‍ വണ്ടി കയറി .. ഹൈദരാബാദ് ലേക്ക് ... 3 മാസം ട്രെയിനിംഗ്... പിന്നെ 'bench'... ട്രെയിനിംഗ് കാലത്തെ വിമ്മിഷ്ടം മുഴുവന്‍ benchഇല്‍ ഇരുന്നു അടിച്ച് പൊളിച്ച് തീര്ത്തു...
പിന്നെ banglore ലേക്ക് പോസ്റ്റിങ്ങ്‌...

എല്ലാ satyamite ന്റെയും ഹീറോ ആരുന്നു ramalinga raju... ഏതെങ്കിലും പ്രോഗ്രാം നൊക്കെ raju സംസാരിക്കാന്‍ വരുമ്പോ ഞങ്ങളെല്ലാവരും ശ്വാസമടക്കി പ്പിടിച്ച് കാത്തിരിക്കുമായിരുന്നു... ആന്ധ്രാ യിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച വളര്ന്നു സത്യം എന്ന പേരില്‍ ഒരു ചെറിയ കമ്പനി തുടങ്ങി വെറും 20 വര്ഷം കൊണ്ട് ഇത്രയും വലിയ നിലയില്‍ ഒരാള്‍ ഒറ്റയ്ക്ക് എത്തിക്കുക എന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്ത മനുഷ്യനെ ആരാധിക്കുകയല്ലാതെ വേറെ എന്ത് ചെയ്യും???

3 വര്‍ഷങ്ങള്‍ ക്ക് ശേഷം :

ഇപ്പോള്‍ ചുറ്റും നടക്കുന്നതെല്ലാം സ്വപ്നമാണോ സത്യമാണോ എന്ന് വിശ്വസിക്കാം 2 ആഴ്ചകള്‍ കഴിഞ്ഞിട്ടും സാധിക്കുന്നില്ല.... ഒരു രാത്രി കൊണ്ട് ലോകം കീഴ്മേല്‍ മറിഞ്ഞ പോലെ... ഇത്രയും നാള്‍ ജോലി ചെയ്യുമ്പോല ഞങ്ങള്ക്ക് മുന്നില്‍ ഒരു companyum അതിനെ നയിക്കാന്‍ കുറെ ആളുകളും ഉണ്ടായിരുന്നു... ഒരു ദിവസം കൊണ്ട് എല്ലാം മാറിപോയി... ഇപ്പൊ ഓരോ ദിവസവും ഓഫീസിലേക്ക് ചെല്ലുമ്പോള്‍ പേടി ആണ്.. അനാഥരായി പോയി ഞങ്ങള്‍ ഒരു ദിവസം കൊണ്ട്...

ഞങ്ങള്‍ ആരാധിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്‍ ഇന്നു കള്ളന്മാരുടെ കൂടെ ഇരുംബഴിക്കുള്ളില്‍ കിടക്കുന്ന്നു... കമ്പനിയുടെ നിലനില്പിനെ കുറിച്ച് നാടും നാട്ടുകാരും ചര്ച്ച ചെയ്യുന്നു...

ഇന്നു സത്യം എന്ന് പറഞ്ഞാല്‍ കേരളത്തിലെ ഒരു മുറുക്കാന്‍ കടക്കാരന് പോലും അറിയാം.. കമ്പനി എത്ര വലുതാരുന്നു എന്നും എത്ര ജോലിക്കാരുണ്ടാരുന്നു എന്നും companyil എത്ര കോടിയുടെ കള്ളത്തരം നടന്നു എന്നും.. എത്ര ഒക്കെ രൂപയുടെ കള്ളക്കണക്കുകള്‍ ആണ് raju ഉണ്ടാക്കിയതെന്നും വരെ... സത്യത്തിലെ ഡയറക്ടര്‍ ബോര്‍ഡ് മെംബേര്‍സ് ആരൊക്കെ ആരുന്നു എന്ന് 3 വര്ഷം ജോലി ചെയ്തിട്ടും എനിക്കറിയില്ലായിരുന്നു...

മുംബൈ അറ്റാക്ക്‌ നു ശേഷം ഒരു ഇരയെ കണ്ടു കിട്ടിയ സന്തോഷത്തിലാണ് മാധ്യമങ്ങള്‍... സത്യത്തിന്റെ പതനം അവര്‍ ആഖോഷിക്കുകയാണ്... വായില്‍ വരുന്നതു കോതയ്ക്ക് പാട്ടു എന്ന് പറയുന്ന പോലെ എന്തേലും ഒന്ന്‍ കേള്‍ക്കുമ്പോള്‍ നിറം പിടിപ്പിച്ച് എന്തെല്ലാം വാര്‍ത്തകള്‍ ആണ് അവര്‍ ദിവസവും എഴുതി പടച്ചു വിടുന്നത്... ഇതെല്ലാം വായിച്ച് സത്യത്തിന്റെ customers വിട്ടു പോകുമ്പോള്‍ പെരുവഴ്യിലേക്ക് വലിചിടപ്പെടുന്നത് ഞങ്ങള്‍ പാവം ജീവനക്കാരാണ്.....

"every satyamite is a ലീഡര്‍" എന്നാണു സത്യതില്‍ ജോയിന്‍ ചെയ്തപ്പോള്‍ മുതല്‍ ഞങ്ങള്‍ പഠിച്ചത്... അതുകൊണ്ട് സത്യത്തിനെ തകര്‍ച്ചയില്‍ നിന്നും കര കേററാന്‍് ഞങ്ങളെ കൊണ്ടാകുന്നത് ഇന്നു ഞങ്ങളും ചെയ്യുന്നു... പലരും ജോലി ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ എന്തോ അതിന് മനസ് വരുന്നില്ല... ആദ്യമായി സാലറി തന്ന കമ്പനി ആണ്.. എന്നെ വിശ്വസിച്ചു ജോലി തന്നതാണ് എനിക്ക്... ഇത് എന്റെ മാത്രം വികാരമല്ല.. എനിക്കറിയാവുന്ന നൂറുകണക്കിന് satyamites ന്റെ വാക്കുകള്‍ ആണ്...

ഈ തകര്‍ച്ചകളില്‍ നിന്നും സത്യം ഒരു phinix പക്ഷിയെ പോലെ ഉയര്ന്നു വരും... വരണം.. അതിനാണ് ഞങ്ങള്‍ ഓരോ satyamite ഉം കാത്തിരിക്കുന്നത്.... അതാണ്‌ ഞങ്ങളുടെ പ്രതീക്ഷയും...പ്രാര്‍ഥനയും ....

Monday, January 5, 2009

എന്റെ ബ്ലോഗ് സ്വപ്നങ്ങളുടെ ഒരു അപ്ഡേറ്റ്

ഈ ബ്ലോഗ് ഞാന്‍ തുടങ്ങിയിട്ട് ഒരു കൊല്ലം ആകാന്‍ പോകുന്നു....അന്ന് മുതല്‍ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നമാണ് സ്വന്തമായി ഒരു internet connection...
പക്ഷെ സാങ്കേതിക കാരണങ്ങളാല്‍ ആ സ്വപ്നം ഇതു വരെ പൂവിട്ടില്ല.....
ഓഫീസില്‍ ഇരുന്നു ഒളിച്ചും പാത്തും പതുങ്ങിയും ബ്ലോഗിക്കൊണ്ടിരുന്ന (ഇതുവരെ പൊക്കിയില്ല എന്നുള്ളത് എന്തൊക്കെയോ ഭാഗ്യം ) ഞാന്‍ ഇതാ ഇന്ന് സ്വന്തം കമ്പ്യൂട്ടറില്‍ സ്വന്തമായി കിട്ടിയ internet connection ഉപയോഗിച്ച് ബ്ലോഗുന്നു... ഈ സന്തോഷ സുദിനത്തില്‍ പങ്കുചേരാന്‍ എന്റെ എല്ലാ ബൂലോഗം സുഹൃത്തുക്കളെയും ഞാന്‍ സാദരം ക്ഷണിക്കുകയാണ് സ്വാഗതം ചെയ്യുകയാണ് .....
ഈ സന്തോഷത്തിനു മാറ്റുകൂട്ടുവാന്‍ ഞാന്‍ വേറൊരു ബ്ലോഗ് (അനാമികയുടെ ഡയറികുറിപ്പുകള്‍) കൂടെ തുടങ്ങിയിരിക്കുന്നു.. (ഇതിന് വേണേല്‍ അഹങ്കാരം എന്നും പറയാം )....


nb: ഈ സന്തോഷത്തില്‍ പങ്കുചേരുന്ന എല്ലാവര്ക്കും ജീരകമുട്ടായി നല്‍കുന്നതാണ്...