Monday, January 5, 2009

എന്റെ ബ്ലോഗ് സ്വപ്നങ്ങളുടെ ഒരു അപ്ഡേറ്റ്

ഈ ബ്ലോഗ് ഞാന്‍ തുടങ്ങിയിട്ട് ഒരു കൊല്ലം ആകാന്‍ പോകുന്നു....അന്ന് മുതല്‍ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നമാണ് സ്വന്തമായി ഒരു internet connection...
പക്ഷെ സാങ്കേതിക കാരണങ്ങളാല്‍ ആ സ്വപ്നം ഇതു വരെ പൂവിട്ടില്ല.....
ഓഫീസില്‍ ഇരുന്നു ഒളിച്ചും പാത്തും പതുങ്ങിയും ബ്ലോഗിക്കൊണ്ടിരുന്ന (ഇതുവരെ പൊക്കിയില്ല എന്നുള്ളത് എന്തൊക്കെയോ ഭാഗ്യം ) ഞാന്‍ ഇതാ ഇന്ന് സ്വന്തം കമ്പ്യൂട്ടറില്‍ സ്വന്തമായി കിട്ടിയ internet connection ഉപയോഗിച്ച് ബ്ലോഗുന്നു... ഈ സന്തോഷ സുദിനത്തില്‍ പങ്കുചേരാന്‍ എന്റെ എല്ലാ ബൂലോഗം സുഹൃത്തുക്കളെയും ഞാന്‍ സാദരം ക്ഷണിക്കുകയാണ് സ്വാഗതം ചെയ്യുകയാണ് .....
ഈ സന്തോഷത്തിനു മാറ്റുകൂട്ടുവാന്‍ ഞാന്‍ വേറൊരു ബ്ലോഗ് (അനാമികയുടെ ഡയറികുറിപ്പുകള്‍) കൂടെ തുടങ്ങിയിരിക്കുന്നു.. (ഇതിന് വേണേല്‍ അഹങ്കാരം എന്നും പറയാം )....


nb: ഈ സന്തോഷത്തില്‍ പങ്കുചേരുന്ന എല്ലാവര്ക്കും ജീരകമുട്ടായി നല്‍കുന്നതാണ്...

3 comments:

--xh-- said...

wow,if this means we do get to see you more of you around, then.. i am happy :)
congratz on the new connection...
(njaan maashe ente last postil onnu tag cheytharunnu...)

നരിക്കുന്നൻ said...

ആ ജീരക മുട്ടായി ആദ്ധ്യം ഇങ്ങ് പോന്നോട്ടേ...

ആശംസകൾ!

പാറുക്കുട്ടി said...

പാത്തും പതുങ്ങിയും ഇനി ബ്ലോഗണ്ടല്ലോ. ധൈര്യമായി ബ്ലോഗിക്കോ.

ഇവിടെ ജീരകമുട്ടായി കിട്ടിയില്ല.