Saturday, June 29, 2019

പ്രതീക്ഷകൾ






പ്രതീക്ഷയുടെ പുതുനാമ്പുകൾ തേടി ഉള്ള കാത്തിരിപ്പ് ... 


വസന്തം അകലെ അല്ല എന്നുള്ള പ്രതീക്ഷ ..... 


കൊഴിഞ്ഞു പോയ ഇലയ്ക്കും അറുത്തെടുത്ത പഴങ്ങൾക്കും ഒരു പുനർജ്ജന്മം ഉണ്ടാകും എന്നുള്ള പ്രതീക്ഷ ..... 


വേദനകളുടെ വേനൽക്കാലം കടന്നു പോയി വസന്തം എത്രയും വേഗം വരും എന്നുള്ള പ്രതീക്ഷ ..... 

അതേ ... പ്രതീക്ഷകൾ ആണു നമ്മളെ മുന്നോട്ടു നയിക്കുന്നത് ... 


പ്രതീക്ഷയുടെ തിരിനാളം അണയുന്നിടത് നിരാശയുടെ വാതിൽ തുറക്കപ്പെടുന്നു ...


 ജീവിതം യാന്ത്രികം ആയി മാറുന്നു ...


 പ്രതീക്ഷകൾ അസ്തമിക്കാതിരിക്കട്ടെ ...


 പുതുനാമ്പുകൾ വിരിയട്ടെ ... 



വീണ്ടും വസന്തം വരട്ടെ.. 


കാത്തിരിക്കാം ❤️

കാട്ടു പൂക്കൾ






കാട്ടു പൂക്കൾക്ക് എന്ത് കഥകൾ ആകും പറയാൻ ഉണ്ടാകുക ...

ഒരു ഉദ്യാനത്തിൽ പിറക്കാതെ പോയതു കൊണ്ട് മാത്രം എല്ലാവരാലും അവഗണിക്കപ്പെട്ട ജീവിതത്തെ കുറിച്ചോ ?

എത്ര സുന്ദരി ആയി അണിഞ്ഞൊരുങ്ങിയാലും ഒറ്റപെട്ടു കഴിയേണ്ടി വരുന്നതിന്റെ വേദനകളോ ???

അതോ ... നഗരത്തിന്റെ കാപട്യങ്ങൾ കാണാതെ ഒരു പറ്റം നന്മ മരങ്ങളുടെ കൂടെ കഴിയാൻ പറ്റുന്നതിലുള്ള ഭാഗ്യത്തെ കുറിച്ചോ ?? ---അങ്ങനെ ആകും എന്ന് ചിന്തിക്കാൻ ആണ് എനിക്കിഷ്ടം ...

ഗുൽമോഹർ

ഗുൽമോഹർ ...

എനിക്ക് നിന്നോട്‌ അടങ്ങാത്ത പ്രണയമാണ് ...


 നിന്റെ ചുവന്ന പൂവുകൾക്കുള്ളിലേക്ക് എന്റെ ഹൃദയം പകരാൻ ഞാൻ വെമ്പൽ കൊള്ളുന്നു ....

നിന്റെ തണലിൽ എനിക്ക് സമാധി ആകണം ...


നീ എന്നും നിന്റെ പൂവുകൾ കൊണ്ട് എന്നെ മൂടണം .


നിന്റെ നനുത്ത ചില്ലകൾ എന്നിലേക്ക് താഴ്ത്തി എന്റെ ദുഃഖങ്ങൾ നീ ഒപ്പി എടുക്കണം ....


നിന്റെ പൂവുകൾ തുന്നി ചേർത്ത നീ എനിക്ക് വരണമാല്യം ഒരുക്കണം ....



എനിക്ക് നിന്നിലേക്ക് അലിഞ്ഞു ചേരണം ...




എനിക്ക് നീ ആകണം ... ❣❣❣❣❣❣❣❣❣❣❣