Friday, June 22, 2012

മഴക്കായി ഒരു വേഴാമ്പലിന്റെ കാത്തിരിപ്പ്‌




വീണ്ടും ഒരു മഴക്കാലം ..........


പക്ഷെ....
മഴത്തുള്ളിക്ക് ഇപ്പോളും  ഇത്  വേനല്‍ക്കാലം ...


ഇടയ്ക്ക് പ്രതീക്ഷയുടെ തിരിനാളവുമായി ഒരു ചെറിയ ചാറല്‍ മഴ...


എന്നാല്‍ അത് വെറും വേനല്‍മഴ മാത്രം ആണെന്ന്‍ അറിയുമ്പോഴേക്കും
ഒരു പാട് വൈകും.....


മനസെന്ന ഊഷരഭൂമിയില്‍ പൊട്ടിമുളച്ച ചെറുനാമ്പുകള്‍ 
അപ്പോളേക്കും വാടി കരിഞ്ഞിരിക്കും .....


എങ്കിലും മഴതുള്ളി ‍ കാത്തിരിക്കുന്നു....
വീണ്ടും ഒരു മഴക്കാലത്തിനായി .... വറ്റാത്ത പ്രതീക്ഷകളും നിറമാര്‍ന്ന സ്വപ്നങ്ങളുമായി .........

ഒരു വേഴാമ്പലിനെ പോലെ ...............