Saturday, June 13, 2009

'സത്യം കംപ്യുട്ടേറ്സും' ഞാനും .. ഭാഗം 2

ഇന്നലെ നടന്ന ചില സംഭവ വികാസങ്ങള്‍ ആണ് എന്നെ ഇതു എഴുതാന്‍ പ്രേരിപ്പിച്ചത്.....


മാധ്യമങ്ങള്‍ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു സത്യത്തിന്റെ പതനം.... എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടു സത്യം തിരിച്ചു വന്നു.... അതിന് പിന്നില്‍ സത്യത്തിലെ ഓരോ ജീവനക്കാരന്റെയും പ്രയത്നമുണ്ടായിരുന്നു..... clients വിട്ടു പോകാതിരിക്കാന്‍ , പ്രശ്നത്തിന് ശേഷം നിലവാരം കുറഞ്ഞു എന്ന പഴി കേള്‍ക്കാതിരിക്കാന്‍, .. അഹോരാത്രം പണി എടുത്ത സുഹൃത്തുക്കളെ എനിക്കറിയാം.... ചെയ്തു തീര്‍ക്കാനുള്ള പണികള്‍ പറഞ്ഞ സമയത്തിന് മുന്‍പ്‌ ചെയ്തു കൊടുത്ത്..... ഇങ്ങനെ ഒക്കെ ആണ് മൂക്കുകുത്തി വീണ സത്യം നിവര്‍ന്നു നില്ലാനുള്ള നിലയില്‍ എത്തിയത്‌..... ഇതു മാത്രം ആണ് കാരണങ്ങള്‍ എന്ന് ഞാന്‍ പറയുന്നില്ല.... എന്നാലും ഇതും ഒഴിച്ചുകൂടാന്‍ ആകാത്ത കാരണങ്ങള്‍ ആണ്.. സത്യം മാനേജ്മെന്റ് കാണാതെപോയ ചില സത്യങ്ങള്‍....
ഇന്നലെ ഞങ്ങളെ സംബന്ധിച്ചിടത്തോളം കറുത്ത വെള്ളി ആയിരുന്നു..... രാവിലെ മുതല്‍ ഒരു മഴവെള്ള പ്രാവാഹം പോലെ വന്ന VPP മെയിലുകള്‍... VPP എന്നാല്‍ Virtual Pooling Program...
ഏതാണ്ട് 9000 ജീവനക്കാരുടെ മെയില് ബോക്സില്‍ ഈ മെയില് എത്തി.... മെയില് കിട്ടിയവര്‍ ഷോക്ക്‌ ട്രീത്മെന്റ്റ്‌ കിട്ടിയത് പോലെ ആയിരുന്നു.... കുറെ നേരത്തേക്ക്‌ ആര്ക്കും ഒന്നും പറയാനില്ല... ചിലര്‍ കരഞ്ഞു തുടങ്ങി... .. എന്ത് ചെയ്യണമെന്നു അറിയാതെ പകച്ചു നില്‍ക്കുന്നവര്‍....
ഇനി VPP എന്താണെന്നല്ലേ..... 6 മാസത്തേക്ക് വീട്ടിലിരിക്കാം... ബേസിക് സാലറി തരും... Iടി
compnaykalil ബേസിക് സാലറി എന്ന് പറഞ്ഞാല്‍ വളരെ തുച്ചമായ സാലറി , bangalore pole oru sthalathu maasa vaadaka kodukkaan maathram thikayum... .... 6 മാസങ്ങള്‍ക്ക് ശേഷം ഒഴിവുന്ടെല്‍ തിരിച്ചു വിളിക്കും... ഇല്ലെങ്കില്‍ പറഞ്ഞു വിടും..... എന്ന് പറഞ്ഞാല്‍ പറഞ്ഞു വിട്ടു എന്ന് തന്നെ അര്‍ഥം.. തിരിച്ചു വിളിക്കും എന്ന് ഒരു വെറും വാക്കു മാത്രം....
VPP കൂടുതലായി affect ചെയ്തത്‌ മേലെകിടയില്‍ ഉള്ളവരെ ആയിരുന്നു എന്നുള്ളതാണ് സത്യം... അവരുടെ salaryude കൂടുതല്‍ തന്നെ.... കുറഞ്ഞ എക്സ്പീരിയന്‍സ് ഉള്ളവരാകുമ്പോള്‍ സാലറി കുരവാനെല്ലോ.. അപ്പോള്‍ കാര്യമായ ലാഭം കമ്പനിക്ക് കിട്ടില്ല..... അത് കൊണ്ടാണ് അവരെ ലക്ഷ്യം ഇട്ടതു.... ഞാന്‍ മുകളില്‍ പറഞ്ഞ പോലെ കമ്പനി പ്രതിസന്ധിക്ക് ശേഷം അഹോരാത്രം പണി എടുത്തവരാണ് ഈ അവസ്ഥയില്‍ ആയതു..... ചുരുക്കം പറഞ്ഞാല്‍ കമ്പനി കാര്യം കഴിഞ്ഞപ്പോ കറിവേപ്പില പോലെ തള്ളി... കംപന്യ്യോട് കൂറ് കാട്ടിയവര്‍ എല്ലാം പെരുവഴിയില്‍ . പണ്ടു തന്നെ വേറെ കംപന്യില്‍ ചാടി രക്ഷപ്പെട്ടവര്‍ ഇപ്പോള്‍ ചിരിക്കുനുണ്ടാകും.....

ഈ VPP എന്ന മറ ഇപ്പൊ സത്യം എടുത്തു മുന്നില്‍ വച്ചിരിക്കുന്നതിന്റെ പിന്നില്‍ ഒറ്റ ലക്ഷ്യമേ ഉള്ളു..... സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും കണ്ണില്‍ പൊടി ഇടുക.... 9000 ആള്‍ക്കാരെ കൂട്ടമായി പറഞ്ഞു വിട്ടാല്‍ മാധ്യമങ്ങള്‍ അത് വലിയ വാര്ത്ത ആക്കും... സര്‍ക്കാര്‍ വീണ്ടും ഇടപെടും.... ഞാന്‍ ഇന്നത്തെ ടൈംസ്‌ ഓഫ് ഇന്ത്യ മുഴുവന്‍ അരിച്ചു പെറുക്കി... ഒരു ചെറിയ കോളത്തില് പോലും ഇങ്ങനെ ഒരു വാര്ത്ത അവര് കൊടുത്തിട്ടില്ല.... ഇതിനര്‍ഥം സത്യത്തിന്റെ പ്ലാന്‍ വിജയിച്ചു എന്ന് തന്നെ ആണല്ലോ....ഇതാകുമ്പോ ആരോട് വേണേലും പറയാം.. ഞങ്ങള്‍ പറഞ്ഞു വിട്ടിട്ടില്ല.. തിരിച്ചെടുക്കും........ ആരുടേയും ജോലി പോകില്ല..... 6 മാസത്തിനു ശേഷം ഇങ്ങനെ പറഞ്ഞു വിടപ്പെട്ടവരോട് അന്വേഷിച്ചാല്‍ അറിയാം..
ഈ വാക്കുകള്‍ എത്ര സത്യം....

"dont love your company.. because you may not know when your company stops loving you "

ഒരു നൊമ്പരത്തിന്റെ ചിറകിലേറി....

നിശബ്ദദയുടെ ആഴങ്ങളില്‍ നിന്നും
ഊര്ന്നിറങ്ങിവരുന്ന സംഗീതത്തിനു
എല്ലാ മുറിവുകളെയും മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍......
വേദനകളെയെല്ലാം പെട്ടിയിലടച്ചു
ഒരിക്കലും തുറക്ക്കാത്ത മന്ത്രപ്പൂട്ടിടു പൂട്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....
നഷ്ടദുഖങ്ങളുടെ കണക്കുപുസ്തകത്തിലെ താളുകളുടെ എണ്ണം കൂടി വരുമ്പോള്‍.....
പ്രതീക്ഷകളുടെ തിരിനാളങ്ങള്‍ അണയുമ്പോള്‍.....
എല്ലാം മറന്നു ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍......
ഇനി ഒരിക്കലും ഉണരാതെ.....

Friday, April 3, 2009

കണ്ണീര്‍ തടാകങ്ങള്‍...

എന്റെ കണ്ണുനീര്‍ തുള്ളികള്‍ ഞാന്‍ ശേഖരിച്ചു വച്ചിരുന്നെന്കില്‍....
ഇന്ന അതൊരു തടാകമായേനെ....
എങ്കില്‍ ആ തടാകത്തിന്റെ ആഘാധങ്ങളിലേക്ക്
എനിക്ക് യാത്രയാകാമായിരുന്നു.....
എല്ലാ ബന്ധങ്ങളും ബന്ധനങ്ങളും അഴിച്ചു വച്ചു....
അതിന്റെ അടിത്തട്ടില്‍ സുഖമായി ഉറങ്ങാമായിരുന്നു....

Tuesday, March 31, 2009

സാമ്പാര്‍

ഒരു സാമ്പാര്‍ കവിത :

സാമ്പാര്‍ ഒരു ആഘോഷമാണ്...
പച്ചക്കറികളുടെ ആഘോഷം.....
സാമ്പാര്‍ ഒരു ഉത്സവമാണ്..
നിറങ്ങളുടെ ഉത്സവം...
സാമ്പാര്‍ ഒരു അനുഭവം ആണ്...
രുചി ഭേദങ്ങളുടെ നവ്യാനുഭവം....
സാമ്പാര്‍ ഒരു വികാരം ആണ്..
നാനാത്വത്തില്‍ ഏകത്വം എന്ന വികാരം ....


സാമ്പാര്‍ നമ്മുടെ ദേശിയ ഭക്ഷണം ആയി പ്രഗ്യാപിക്കണം എന്ന അപേക്ഷ ഇവിടെ സമര്‍പ്പിച്ചു കൊണ്ടു ഞാന്‍ ഈ കവിതയില്‍ നിന്നും വിടവാങ്ങുന്നു....
നന്ദി നമസ്കാരം...

Saturday, March 14, 2009

സത്യം വില്‍പ്പനയ്ക്ക്...

അങ്ങനെ സത്യം വില്പനയ്ക്ക് വച്ചിരിക്കുന്നു....
ഇനി എന്തൊക്കെ ആകുമോ ആവോ....
ജോലി ഇല്ലാണ്ട് വീട്ടിലിരുന്നു ബ്ലോഗേണ്ടി വരുമോന്നാ ഇപ്പോളത്തെ പേടി...
എന്താണേലും വരുന്നെടത് വച്ചു കാണാം...
അല്ലെ സുഹൃത്തുക്കളെ ???

Monday, January 19, 2009

'സത്യം കംപ്യുട്ടേറ്സും' ഞാനും

3 വര്‍ഷങ്ങള്‍ക്കു മുന്‍പ്:

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ജോലി കിട്ടിയപ്പോള്‍ നാട്ടുകാരും വീട്ടുകാരും ഒക്കെ ചോദിച്ചു....
"ഏതാ കമ്പനി ??? "
"സത്യം കംപ്യുട്ടേറ്സ്"
"അതേതാ കമ്പനി??? സത്യം audios എന്നൊക്കെ കേട്ടിട്ടുണ്ട്.. അതിന്റെ ബാക്കി വല്ലതും ആണോ??? എങ്ങനെ.. ഒത്തിരി ജോലിക്കാരൊക്കെ ഉണ്ടോ?? സാലറി ഒക്കെ നന്നായി കിട്ടുവോ?? അല്ല ഇതുവരെ കേട്ടിട്ടില്ലാത്ത കമ്പനി ആയതുകൊണ്ട് ചോദിക്കുവാണേ...ഒന്നും തോന്നല്ലെട്ടോ.... "
"ഹേ അല്ല .. ഇതു വലിയ ഒരു കമ്പനി ആണ്....ഇന്‍ഫോസിസ് , വിപ്രോ ഒക്കെ കഴിഞ്ഞാല്‍ ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനി ആണ് .. ഒരുപാടു ജോലിക്കാരൊക്കെ ഉണ്ട്..."
ഇത്രയോക്കെ പറഞ്ഞിട്ടും ആര്ക്കും വലിയ വിശ്വാസം ഒന്നും വന്നില്ല... ഇവളീ പറയണ മുഴുവന്‍ സത്യമാണോ എന്ന് ആര്‍ക്കറിയാം എന്ന ഭാവമാരുന്നു എല്ലാര്ടെയും മുഖത്ത്...

അങ്ങനെ ഞാന്‍ വണ്ടി കയറി .. ഹൈദരാബാദ് ലേക്ക് ... 3 മാസം ട്രെയിനിംഗ്... പിന്നെ 'bench'... ട്രെയിനിംഗ് കാലത്തെ വിമ്മിഷ്ടം മുഴുവന്‍ benchഇല്‍ ഇരുന്നു അടിച്ച് പൊളിച്ച് തീര്ത്തു...
പിന്നെ banglore ലേക്ക് പോസ്റ്റിങ്ങ്‌...

എല്ലാ satyamite ന്റെയും ഹീറോ ആരുന്നു ramalinga raju... ഏതെങ്കിലും പ്രോഗ്രാം നൊക്കെ raju സംസാരിക്കാന്‍ വരുമ്പോ ഞങ്ങളെല്ലാവരും ശ്വാസമടക്കി പ്പിടിച്ച് കാത്തിരിക്കുമായിരുന്നു... ആന്ധ്രാ യിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച വളര്ന്നു സത്യം എന്ന പേരില്‍ ഒരു ചെറിയ കമ്പനി തുടങ്ങി വെറും 20 വര്ഷം കൊണ്ട് ഇത്രയും വലിയ നിലയില്‍ ഒരാള്‍ ഒറ്റയ്ക്ക് എത്തിക്കുക എന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്ത മനുഷ്യനെ ആരാധിക്കുകയല്ലാതെ വേറെ എന്ത് ചെയ്യും???

3 വര്‍ഷങ്ങള്‍ ക്ക് ശേഷം :

ഇപ്പോള്‍ ചുറ്റും നടക്കുന്നതെല്ലാം സ്വപ്നമാണോ സത്യമാണോ എന്ന് വിശ്വസിക്കാം 2 ആഴ്ചകള്‍ കഴിഞ്ഞിട്ടും സാധിക്കുന്നില്ല.... ഒരു രാത്രി കൊണ്ട് ലോകം കീഴ്മേല്‍ മറിഞ്ഞ പോലെ... ഇത്രയും നാള്‍ ജോലി ചെയ്യുമ്പോല ഞങ്ങള്ക്ക് മുന്നില്‍ ഒരു companyum അതിനെ നയിക്കാന്‍ കുറെ ആളുകളും ഉണ്ടായിരുന്നു... ഒരു ദിവസം കൊണ്ട് എല്ലാം മാറിപോയി... ഇപ്പൊ ഓരോ ദിവസവും ഓഫീസിലേക്ക് ചെല്ലുമ്പോള്‍ പേടി ആണ്.. അനാഥരായി പോയി ഞങ്ങള്‍ ഒരു ദിവസം കൊണ്ട്...

ഞങ്ങള്‍ ആരാധിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്‍ ഇന്നു കള്ളന്മാരുടെ കൂടെ ഇരുംബഴിക്കുള്ളില്‍ കിടക്കുന്ന്നു... കമ്പനിയുടെ നിലനില്പിനെ കുറിച്ച് നാടും നാട്ടുകാരും ചര്ച്ച ചെയ്യുന്നു...

ഇന്നു സത്യം എന്ന് പറഞ്ഞാല്‍ കേരളത്തിലെ ഒരു മുറുക്കാന്‍ കടക്കാരന് പോലും അറിയാം.. കമ്പനി എത്ര വലുതാരുന്നു എന്നും എത്ര ജോലിക്കാരുണ്ടാരുന്നു എന്നും companyil എത്ര കോടിയുടെ കള്ളത്തരം നടന്നു എന്നും.. എത്ര ഒക്കെ രൂപയുടെ കള്ളക്കണക്കുകള്‍ ആണ് raju ഉണ്ടാക്കിയതെന്നും വരെ... സത്യത്തിലെ ഡയറക്ടര്‍ ബോര്‍ഡ് മെംബേര്‍സ് ആരൊക്കെ ആരുന്നു എന്ന് 3 വര്ഷം ജോലി ചെയ്തിട്ടും എനിക്കറിയില്ലായിരുന്നു...

മുംബൈ അറ്റാക്ക്‌ നു ശേഷം ഒരു ഇരയെ കണ്ടു കിട്ടിയ സന്തോഷത്തിലാണ് മാധ്യമങ്ങള്‍... സത്യത്തിന്റെ പതനം അവര്‍ ആഖോഷിക്കുകയാണ്... വായില്‍ വരുന്നതു കോതയ്ക്ക് പാട്ടു എന്ന് പറയുന്ന പോലെ എന്തേലും ഒന്ന്‍ കേള്‍ക്കുമ്പോള്‍ നിറം പിടിപ്പിച്ച് എന്തെല്ലാം വാര്‍ത്തകള്‍ ആണ് അവര്‍ ദിവസവും എഴുതി പടച്ചു വിടുന്നത്... ഇതെല്ലാം വായിച്ച് സത്യത്തിന്റെ customers വിട്ടു പോകുമ്പോള്‍ പെരുവഴ്യിലേക്ക് വലിചിടപ്പെടുന്നത് ഞങ്ങള്‍ പാവം ജീവനക്കാരാണ്.....

"every satyamite is a ലീഡര്‍" എന്നാണു സത്യതില്‍ ജോയിന്‍ ചെയ്തപ്പോള്‍ മുതല്‍ ഞങ്ങള്‍ പഠിച്ചത്... അതുകൊണ്ട് സത്യത്തിനെ തകര്‍ച്ചയില്‍ നിന്നും കര കേററാന്‍് ഞങ്ങളെ കൊണ്ടാകുന്നത് ഇന്നു ഞങ്ങളും ചെയ്യുന്നു... പലരും ജോലി ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ എന്തോ അതിന് മനസ് വരുന്നില്ല... ആദ്യമായി സാലറി തന്ന കമ്പനി ആണ്.. എന്നെ വിശ്വസിച്ചു ജോലി തന്നതാണ് എനിക്ക്... ഇത് എന്റെ മാത്രം വികാരമല്ല.. എനിക്കറിയാവുന്ന നൂറുകണക്കിന് satyamites ന്റെ വാക്കുകള്‍ ആണ്...

ഈ തകര്‍ച്ചകളില്‍ നിന്നും സത്യം ഒരു phinix പക്ഷിയെ പോലെ ഉയര്ന്നു വരും... വരണം.. അതിനാണ് ഞങ്ങള്‍ ഓരോ satyamite ഉം കാത്തിരിക്കുന്നത്.... അതാണ്‌ ഞങ്ങളുടെ പ്രതീക്ഷയും...പ്രാര്‍ഥനയും ....

Monday, January 5, 2009

എന്റെ ബ്ലോഗ് സ്വപ്നങ്ങളുടെ ഒരു അപ്ഡേറ്റ്

ഈ ബ്ലോഗ് ഞാന്‍ തുടങ്ങിയിട്ട് ഒരു കൊല്ലം ആകാന്‍ പോകുന്നു....അന്ന് മുതല്‍ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നമാണ് സ്വന്തമായി ഒരു internet connection...
പക്ഷെ സാങ്കേതിക കാരണങ്ങളാല്‍ ആ സ്വപ്നം ഇതു വരെ പൂവിട്ടില്ല.....
ഓഫീസില്‍ ഇരുന്നു ഒളിച്ചും പാത്തും പതുങ്ങിയും ബ്ലോഗിക്കൊണ്ടിരുന്ന (ഇതുവരെ പൊക്കിയില്ല എന്നുള്ളത് എന്തൊക്കെയോ ഭാഗ്യം ) ഞാന്‍ ഇതാ ഇന്ന് സ്വന്തം കമ്പ്യൂട്ടറില്‍ സ്വന്തമായി കിട്ടിയ internet connection ഉപയോഗിച്ച് ബ്ലോഗുന്നു... ഈ സന്തോഷ സുദിനത്തില്‍ പങ്കുചേരാന്‍ എന്റെ എല്ലാ ബൂലോഗം സുഹൃത്തുക്കളെയും ഞാന്‍ സാദരം ക്ഷണിക്കുകയാണ് സ്വാഗതം ചെയ്യുകയാണ് .....
ഈ സന്തോഷത്തിനു മാറ്റുകൂട്ടുവാന്‍ ഞാന്‍ വേറൊരു ബ്ലോഗ് (അനാമികയുടെ ഡയറികുറിപ്പുകള്‍) കൂടെ തുടങ്ങിയിരിക്കുന്നു.. (ഇതിന് വേണേല്‍ അഹങ്കാരം എന്നും പറയാം )....


nb: ഈ സന്തോഷത്തില്‍ പങ്കുചേരുന്ന എല്ലാവര്ക്കും ജീരകമുട്ടായി നല്‍കുന്നതാണ്...