Saturday, June 13, 2009

ഒരു നൊമ്പരത്തിന്റെ ചിറകിലേറി....

നിശബ്ദദയുടെ ആഴങ്ങളില്‍ നിന്നും
ഊര്ന്നിറങ്ങിവരുന്ന സംഗീതത്തിനു
എല്ലാ മുറിവുകളെയും മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍......
വേദനകളെയെല്ലാം പെട്ടിയിലടച്ചു
ഒരിക്കലും തുറക്ക്കാത്ത മന്ത്രപ്പൂട്ടിടു പൂട്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....
നഷ്ടദുഖങ്ങളുടെ കണക്കുപുസ്തകത്തിലെ താളുകളുടെ എണ്ണം കൂടി വരുമ്പോള്‍.....
പ്രതീക്ഷകളുടെ തിരിനാളങ്ങള്‍ അണയുമ്പോള്‍.....
എല്ലാം മറന്നു ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍......
ഇനി ഒരിക്കലും ഉണരാതെ.....

5 comments:

Anil cheleri kumaran said...

..നിശബ്ദദ..
നിശബ്ധത.. തിരുത്തുമല്ലൊ.
കവിത നന്നായി.

Junaiths said...

എല്ലാം മറന്നു ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍......

REMiz said...

നഷ്ടത്തിന്റെ നിശബ്ദദക്ക് ഇടി നാദത്തെ കാള്‍ ശക്തിയുണ്ട്. എന്നേക്കുമായ്‌ ഉറങ്ങാന്‍ നമുക്ക്‌ അധികാരമില്ല . ഒരുപക്ഷെ നാളെ എഴുനേല്‍ക്കുമ്പോള്‍ എല്ലാം ശരിയായാലോ ?
നേരത്തെ ഉണരണം എന്ന് കരുതി ഉറങ്ങുക. നല്ലൊരു നാളെയ്ക്കു വേണ്ടി

Unknown said...

സംഗീതത്തിനു മനസ്സിന്റെ വേദനകളെ മായ്ക്കാൻ കഴിയും അത് സത്യമാണ്

ansils said...

ഭംഗിയായിരിക്കുന്നു.