Friday, March 7, 2008

എന്റെ നാട് -4

പൂക്കോട്‌ തടാകം:

ഊട്ടിയിലെ ആര്‍ട്ടിഫിഷ്യല്‍ തടാകവും അവിടുത്തെ അഴുക്കു വെള്ളവും കണ്ട്‌.. "vow beautiful " എന്നു പറയുന്നവരല്ലെ നിങ്ങള്‍..ഒന്ന് ഇവിടെ വരെ വരൂ.. ഈ തടാകം ഒന്നു കണ്ടു നോക്കു..ഊട്ടിയിലെ തടാകത്തിനെ പിന്നെ നിങ്ങള്‍ക്ക്‌ ഒരിക്കലും ഇഷ്ടപ്പെടാന്‍ കഴിയില്ല.. ഞാന്‍ ഉറപ്പു പറയുന്നു..അത്രയ്ക്കു സുന്ദരമാണു...
ചുറ്റും മരങ്ങളും മലകളും.. നടുക്ക്‌ ഒരു സ്വപ്നം പോലെ നീണ്ടു കിടക്കുന്ന ഒരു തടാകം..പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനം..തണുത്ത കാറ്റും മേഘങ്ങളുടെ തലോടലുമേറ്റ്‌ ഈ തടാകതിനു ചുറ്റും ഒന്നു നടന്നു നോക്കൂ..തടാകത്തിന്റെയും കാടിന്റെയും ഇടയിലൂടെയാണു ഈ വഴി..ഇനി നടക്കാന്‍ ഇഷ്ടമില്ലെ..വിഷമിക്കണ്ട.. ബോട്ടിംഗ്‌ ഉണ്ട്‌..

കുതിരസവാരി, കുട്ടികളുടെ പാര്‍ക്ക്‌,അക്വേറിയം..തീരുന്നില്ല ഇവിടുത്തെ വിശേഷങ്ങള്‍.....

4 comments:

വയനാടന്‍ said...

അനാമികക്കു അഭിനന്ദനങ്ങള്‍,
ഒരിക്കല്‍ കണ്ട എല്ലാവര്‍ക്കും മനസ്സില്‍ നിന്നും, മായാതെ നില്‍ക്കുന്ന ഒന്നാണ് പൂക്കോട് തടാകം.ഒരു വയനാട്ടുകാരനായ ഞാനും അഭിമാനിക്കുന്നു, അതോടൊപ്പം അഭിനന്ദിക്കുന്നു, താങ്കളുടെ സംരംഭത്തെ.. ഇനിയും പ്രതീക്ഷിക്കുന്നു.. തിരുനെല്ലി,കുറുവ,ഇടക്കല്‍,പഴശ്ശി,കബനി,പാപനാശിനി,പദിഞ്ഞാറത്തറ ഡാം,ബാണാസുരസാഗര്‍,മീന്‍ മുട്ടി,കറലാട്,ബേഗൂര്‍ വന്യജീവി കേന്ദ്രം,മുത്തങ്ങ,അങ്ങിനെ എല്ലാ‍ത്തിനെക്കുറിചും പ്രതീക്ഷിക്കുന്നു........

siva // ശിവ said...

വിവരണം നന്നായി....ആ സ്ഥലത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ തരാമോ....

സസ്നേഹം,
ശിവ.

CHANTHU said...

ഇനിയും വിവരിക്കുമ്പോള്‍ വാഹന റൂട്ടും ബസ്‌ വഴികളും സമയങ്ങളും താമസസ്ഥലങ്ങളും വിവരിക്കുന്നത്‌ ഉപകാരമാവും വരാനിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച്‌.

ശ്രീ said...

വിവരണം നന്നായി