Wednesday, November 26, 2008

എന്റെ സ്വപ്നം

ഇന്നലെ ഞാന്‍ ഒരു സ്വപ്നം കണ്ടു...

അതെന്റെ മരണമായിരുന്നു...

വെള്ളപുതപ്പ് പുതച്ചു നിര്‍വികാരതയുടെ മുഖംമൂടി അണിഞ്ഞ്

ഒറ്റയ്ക്ക് ഞാന്‍ കിടന്നു...

ഇടനാഴിയിലെ കൂരിരുട്ടിലേക്ക് തുളച്ചുകയറുന്ന

നിശബ്ദതയുടെ കൂരമ്പുകള്‍...

മരണത്തിന്റെ മരവിപ്പിലും ഇളംകാറ്റിന്റെ തലോടല്‍ ഞാന്‍ അറിഞ്ഞു...

ആ കാറ്റിനൊപ്പം ഞാന്‍ പറന്നുയര്‍ന്നു,അനന്ത വിഹായസിലെക്ക്...

അങ്ങകലെ വിദൂരതയില്‍ എന്റെ വരവും കാത്തിരുന്ന

മഴമെഘങ്ങള്‍ക്കിടയില്‍ ഞാന്‍ ഒളിച്ചു ...

സഫലമാകാതെ പോയ സ്വപ്നങ്ങള്‍ക്കും

ഇടനെഞ്ഞു കീറി മുറിച്ച നൊമ്പരങ്ങള്‍ക്കും മീതെ പറന്നിറങ്ങാന്‍....

ഒരു മഴത്തുള്ളിയായി............................

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

കുളിര്‍മയുള്ള ഇളം കാറ്റുപോലെ
തഴുകി ഇറങ്ങുന്നു വാക്കുകള്‍...
നല്ല കവിത...

ആദ്യത്തെ തേങ്ങ ഞാന്‍ ഉടക്കുന്നു...

--xh-- said...

നന്നയിരിക്കുന്നു... ദുഖത്തിന്റെ നേര്‍ത്ത ആവരനമുള്ള, മനസ്സിനെ സ്പര്‍ശിക്കുന്ന വരികള്‍... വായിച്ചതിനു ശേഷവും മനസ്സില്‍ എവിടെയൊ തട്ടി നില്‍ക്കുന്ന വരികള്‍... നനുത്ത ചാറ്റല്‍ മഴ പോലെ....

ശ്രീ said...

നന്നായിരിയ്ക്കുന്നു. അങ്ങനെ ഒരു മഴത്തുള്ളിയാകാനെങ്കിലും സാധിയ്ക്കട്ടേ...
:)

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

Unknown said...

ഇങ്ങനെയൊന്നും സ്വപ്നം കാണരുതെ കുട്ടി

anamika said...

@daydreamer : thanks ketto :)
@--xh-- : puthiya fud items onnum pareekshikkaan ponille ee weekend??

@sree : angane oru mazhathulli aakaan kazhinjirunnenkil..

@lekshmichechi : othiri thanks
@anoop : enthaa cheyyaa.. kure naalaayi inganathe okke swapnangal maathram aanu kaanaarullu... :(

Pahayan said...

മഴത്തുള്ളിയായി ഈ ഭൂമിയിലോട്ടു തന്നെ വരണോ..? ~ഒരിക്കല്‍ മരണം പറഞ്ഞു വിട്ടതല്ലേ? ്‌്‌നന്നായിട്ടുണ്ട്‌ ട്ടോ..