Tuesday, November 4, 2008

സ്നേഹത്തിന്റെ പല മുഖങ്ങള്‍

സ്നേഹത്തിനു പല മുഖങ്ങള്‍ ഉണ്ട്. അവയില്‍ ചിലത്:
മുഖം 1:
നിസ്വാര്‍ഥ സ്നേഹത്തിന്റെ മുഖം ആണ് ഇത്... ഇവര്‍ക്ക്‌ സ്നേഹിക്കാന്‍ മാത്രമെ അറിയൂ...
താന്‍ സ്നേഹിക്കുന്ന വ്യക്തിയുടെ നന്മകള്‍ മാത്രം ആഗ്രഹിക്കുന്നവര്‍..
സ്നേഹിക്കുന്ന വ്യക്തിയില്‍ പൂര്‍ണ വിശ്വാസമുള്ളവര്‍.
തിരിച്ച് ഒന്നും ഇവര്‍ പ്രതീക്ഷിക്കുന്നില്ല..
മുഖം 2
ഇതു സ്വാര്‍ഥതയുടെ മുഖം ആണ്.
സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം സ്നേഹം നടിക്കുന്നവര്‍..
കപടതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്നവര്‍...
ഇവരെ സൂക്ഷിക്കണം...ഇവര്‍ ഏല്പിക്കുന്ന മുറിവുകള്‍ ആഴമേറിയതായിരിക്കും...
മുഖം 3

ഇവരെ ഏത് പേരിട്ടു വിളിക്കണം എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല....

നമ്മുടെ കൂട്ടത്തില്‍ എപ്പോളും കാണപ്പെടുന്ന ഒരു മുഖം തന്നെ ആണ്...

ഇവരുടെ സ്നേഹം നമ്മെ ശ്വാസം മുട്ടിക്കും...

താന്‍ സ്നേഹിക്കുന്ന വ്യക്തി തന്റേതു മാത്രം ആയിരിക്കണം എന്ന് ഇവര്‍ക്ക് വാശി ആണ്..

താന്‍ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം നില്‍ക്കാന്‍ അനുവദിക്കില്ല...

എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ തിക്താനുഭവങ്ങള്‍ മാത്രമെ കിട്ടൂ.....

ഇവരുടെ സ്നേഹം പക്ഷെ കപടം അല്ല.....

താന്‍ സ്നേഹിക്കുന്ന വ്യക്തിക്ക് വേണ്ടി ജീവന്‍ വരെ നല്‍കാന്‍ ഇവര്‍ തയ്യാറാണ്..

പക്ഷെ ഇവര്‍ വെറുത്തു കഴിഞ്ഞാല്‍ .......

സ്നേഹത്തിന്റെ മുഖങ്ങള്‍ ഇനിയും ഒരു പാടുണ്ട്... പലതും മുഖം മൂടികള്‍ അണിഞ്ഞവ....

3 comments:

sv said...

സ്നേഹത്തിന്റെ മുഖങ്ങള്‍ ഇനിയും ഒരു പാടുണ്ട്... പലതും മുഖം മൂടികള്‍ അണിഞ്ഞവ....

നന്മകള്‍ നേരുന്നു

Unknown said...

എങ്കിലും യഥാർഥ സേനഹം എന്തെന്ന് നമ്മളിൽ പലരും തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം

--xh-- said...

സ്നേഹത്തിന്റെ മുഖങള്‍ പലതാണ്‌ മാഷെ... പൂതപ്പാട്ടില്‍ കവി പാടിയ പോലെ, നരിയായും, കാറ്റായും ഒക്കെ വരും... ചിലപ്പൊ ചുവന്ന തെച്ചിപ്പൂ ആയും...