Friday, October 31, 2008

അനാമികയുടെ ദുഖങ്ങള്‍

പൊട്ടി പോകാന്‍ വിതുമ്പി നില്ക്കുന്ന താലി ചരടില്‍ മുറുകെ പിടിച്ചു പകച്ചു നില്‍ക്കുകയാണ്‌ ഞാന്‍
ജീവിതം അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് വീണുകൊണ്ടിരിക്കുന്നത് ഒരു ഞെട്ടലോടെ ഞാന്‍ അറിയുന്നു
ചുറ്റും കൂരിരുട്ടും ശൂന്യതയും മാത്രം.
ഈ യാത്ര എങ്ങോട്ട്??.. ഇനി എന്ത്? ....
ഉത്തരങ്ങളില്ലാത്ത കുറെ ചോദ്യങ്ങള്‍ മനസിന്റെ ഉള്ളറകളില്‍ മുഴങ്ങുന്നു..
മരവിച്ച മനസിന്റെ ചിതല്‍ പിടിച്ച ജാലകങ്ങളില്‍
എന്നോ പെയ്ത മഴയുടെ വറ്റാത്ത ചില തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു,
എവിടെയോ നഷ്ടപെട്ട കുറെ സ്വപ്നങ്ങളുടെ പെയ്ക്കിനാവുകളും പേറി...

8 comments:

mayilppeeli said...

നഷ്ടപെട്ടുപോയ സ്വപ്നങ്ങളേപ്പോലെ ജീവിതത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമോ...സ്വപ്നങ്ങള്‍ ഇനിയുമുണ്ടാവും......ജീവിതത്തിനു മുന്‍പില്‍ പകച്ചു നിന്നിട്ട്‌ ഒരു കാര്യവുമില്ല...ചോദ്യങ്ങള്‍ക്കൊക്കെ സ്വയം ഉത്തരം കണ്‌ടെത്തേണ്ടിയിരിയ്ക്കുന്നു...പറയുന്നതുപോലെയത്ര എളുപ്പമല്ല കാര്യങ്ങള്‍ ചെയ്യാനെന്നറിയാം... എങ്കിലും ധൈര്യപൂര്‍വം എല്ലാം നേരിടണം..അതിനുള്ള കഴിവ്‌ കരുണാമയനായ ജഗദീശ്വരന്‍ തരട്ടേ...എല്ല നന്മകളും നേരുന്നു....

പിള്ളേച്ചന്‍ said...

ചുറ്റും കൂരിരുട്ടും ശൂന്യതയും മാത്രം.
ഈ യാത്ര എങ്ങോട്ട്??.. ഇനി എന്ത്? ....
ഞാൻ എന്നോട് തന്നെ നിരവധി തവണ ചോദിക്കുന്ന
ചോദ്യം
അനൂപ് കോതനല്ലൂർ

narikkunnan said...

ഈ വാക്കുകൾ ഇവിടെ കുറിക്കാൻ മാത്രം ഊറ്റിയെടുത്തതാകട്ടേ..
ഈ ദുഖങ്ങൾ ഒരിക്കലും അനാമികയെ വലയം ചെയ്യാതിരിക്കട്ടേ..
തീർച്ചയായും പതറാതിരിക്കുക..
എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാൻ ദൈവം ശക്തി തരട്ടേ...

Kvartha Test said...

ശ്രീ അനാമിക,
"ജീവിതം അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് വീണുകൊണ്ടിരിക്കുന്നത് ഒരു ഞെട്ടലോടെ ഞാന്‍ അറിയുന്നു
ചുറ്റും കൂരിരുട്ടും ശൂന്യതയും മാത്രം."

ചുറ്റും കൂരിരുട്ടായിട്ടും ഒരു ഗര്‍ത്തം മുന്നിലുണ്ട് എന്ന് കണ്ടല്ലോ. അതെങ്ങനെ?
ചുറ്റും ശൂന്യത യാണെങ്കില്‍ പിന്നെ അവിടെ കുന്നും ഇല്ല ഗര്‍ത്തവും ഇല്ല, ശരിയല്ലേ?

കൂരിരുട്ടും ശൂന്യതയും ഗര്‍ത്തവും ഒക്കെ ഈ മനസ്സിന്‍റെ ഓരോ വ്യാപാരങ്ങള്‍ അല്ലെ.

ജീവിതത്തിലെ ഓരോ പ്രശ്നങ്ങള്‍ ഒക്കെ മനസ്സിന്‍റെതാണ്, നമ്മുടേതല്ല പിന്നെ എന്തിന് നാം ദുഖിക്കണം?

BS Madai said...

സ്വപ്നങ്ങള്‍ എങ്കിലും ബാക്കിയുണ്ടാവുക- അതുപോലും നഷ്ടപ്പെട്ടവരുടെ ഇടയില്‍ അനാമിക ഭാഗ്യവതി....സ്വപ്നങ്ങളും ചിലപ്പോള്‍ ജീവിക്കാന്‍ പ്രേരിപ്പിക്കും... എല്ലാ നന്മകളും നേരുന്നു...

smitha adharsh said...

ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എത്രയോ കാര്യങ്ങള്‍ ഉണ്ട് നമുക്കു മുന്നില്‍..നമ്മളെക്കാള്‍ കഷ്ടപ്പെടുന്നവരെക്കുറിച്ച് ചിന്തിച്ചു നോക്കൂ..അപ്പോള്‍,നമ്മുടെ വേദന കുറയും.

Jayasree Lakshmy Kumar said...

തക്കർച്ചകളിൽ അനുഭവിക്കുന്ന വേദനയുടെ തീവ്രത അറിയുന്നത് അത് അനുഭവിക്കുന്ന വ്യക്തി മാത്രമാണ്. എത്ര പങ്കു വച്ചു കൊടുത്താലും ആർക്കും അതിന്റെ ശരിയായ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനാവില്ല. എങ്കിലും പറയട്ടെ. ഈശ്വരൻ ഇങ്ങിനെയുള്ള അവസരത്തിൽ തുണയായി വരും, നമുക്കജ്ഞാതമായ ഒരു കരമായി മനസ്സിന്റെ ആഴങ്ങളിൽ പ്രവർത്തിച്ച് എല്ലാ വിഷമങ്ങളേയും മറി കടക്കാൻ കഴിയുന്ന ഒരു ശക്തിയായി. ആ ശക്തി തന്നെയാണ് ഈശ്വരൻ. അനാമികയ്ക്ക് ആ ശക്തി അനുഭവവേദ്യമാകും. നന്മകൾ

--xh-- said...

ആഴവും വേദനയും നിറഞു നില്‍ക്കുന്ന വരികള്‍.. ഇതു ഭാവനയില്‍ നിന്നു ഉടലെടുത്ത പോസ്റ്റ് ആണ്‌ എന്നു വിശ്വസിക്കുന്നു...