Friday, November 14, 2008

ചില ശിശുദിന ചിന്തകള്‍...

വീണ്ടും ഒരു ശിശു ദിനം കൂടെ കടന്നു പോകുന്നു...
എന്നും ആഗ്രഹിക്കാറുള്ള പോലെ ഇന്നും ആഗ്രഹിക്കുന്നു.....
ആ പഴയ കാലത്തിലേക്ക് മടങ്ങിപോകാന്‍ കഴിഞ്ഞിരുന്നെന്കില്‍ എന്ന്....
ഈ കപട ലോകത്തിന്റെ കാപട്യങ്ങള്‍ അറിയാതെ....
വേര്‍പാടുകളുടെ , നൊമ്പരങ്ങളുടെ ആഴങ്ങളറിയാതെ ....
യാന്ത്രികലോകത്തിന്റെ മരവിപ്പുകള്‍ അറിയാതെ....
നഷ്ടസ്വപ്നങളുടെ തീവ്രത അറിയാതെ.....
മഴതുള്ളികളോടൊപ്പം താളം പിടിച്ചും .....
കാറ്റിന്റെ മര്‍മ്മരങ്ങള്‍ ഏറ്റു വാങ്ങിയും....
സ്വപ്‌നങ്ങള്‍ കണ്ടും .....
തുമ്പികളോട് സല്ലപിച്ചും......
അങ്ങനെ അങ്ങനെ അങ്ങനെ .......

എന്നോ നഷ്ടപ്പെട്ടുപോയ ആ നിഷ്കളങ്ക ബാല്യം ഇനി ഓര്‍മയില്‍ മാത്രം.....


വാല്‍ക്കഷ്ണം :
എനിക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ അങ്ങനെ ഒരു ബാല്യം എങ്കിലും ഉണ്ട്.....
എന്നാല്‍ വളര്ന്നു വരുന്ന നമ്മുടെ ഇന്നത്തെ തലമുറയ്ക്കോ????????

2 comments:

Areekkodan | അരീക്കോടന്‍ said...

വളര്ന്നു വരുന്ന നമ്മുടെ ഇന്നത്തെ തലമുറയ്ക്കോ???????? It is question of thought.

--xh-- said...

മഴതുള്ളികളോടൊപ്പം താളം പിടിച്ചും .....
കാറ്റിന്റെ മര്‍മ്മരങ്ങള്‍ ഏറ്റു വാങ്ങിയും....

ഞാന്‍ ഇപ്പൊഴും കൈവിടാതെ സൂക്ഷിക്കുന്ന ചില സന്തൊഷങള്‍ ആണു മാഷെ അതൊക്കെ...

വളര്ന്നു വരുന്ന നമ്മുടെ ഇന്നത്തെ തലമുറയ്ക്കോ - വളരെ പ്രസക്തമായ ചോദ്യം....