Friday, November 7, 2008

മുഖം‌മൂടികള്‍ ഉണ്ടാകുന്നത്

എങ്ങനെയാണ് മുഖം‌മൂടികള്‍ ഉണ്ടാകുന്നത്???
എന്തിനാണ് മുഖം‌മൂടികള്‍ ഉണ്ടാക്കുന്നത് ????
മനസിലെ വൈകൃതങ്ങള്‍ മറയ്ക്കാന്‍ ചിലര്‍ മുഖം‌മൂടികള്‍ നിര്‍മ്മിക്കുന്നു ..
മനസിലെ ദുഃഖങളും വേദനകളും ഒളിപ്പിച്ചുവയ്ക്കാന്‍ ചിലര്‍ മുഖം‌മൂടികള്‍ അണിയുന്നു ....
സ്വന്തം വ്യക്തിത്വം മറയ്ക്കാന്‍ ചിലര്‍ മുഖം മൂടികള്‍ക്കുള്ളില്‍ ഇരിക്കുന്നു ...
സ്വയം നഷ്ടപ്പെടുമെന്ന് തോന്നുമ്പോള്‍ ചിലര്‍ മുഖംമൂടികള്‍ക്കുള്ളില്‍ ഒളിക്കുന്നു..
മുഖംമൂടികളില്ലാത്ത മനുഷ്യര്‍ ഉണ്ടോ???

വാല്‍ക്കഷ്ണം:
ഞാന്‍ അണിഞ്ഞിരിക്കുന്നത് ഏത് മുഖംമൂടി ആണ്????
ഏതാണ് എന്റെ യഥാര്‍്ഥ മുഖം??


4 comments:

പ്രയാസി said...

നല്ലൊരു പോസ്റ്റ്

mayilppeeli said...

അനാമികാ, മുഖം മൂടികളണിയാത്ത മനുഷ്യര്‍ വളരെ കുറവായിരിയ്ക്കും....എന്തിനെങ്കിലുമൊക്കെ വേണ്ടി മനുഷ്യന്‌ അതെടുത്തണിയേണ്ടി വരുന്നു....നമ്മളുമണിയുന്നു....എന്തൊക്കെയോ മറച്ചുവയ്ക്കാന്‍....എന്തില്‍നിന്നൊക്കെയോ രക്ഷ്പ്പെടുവാന്‍.....ആശംസകള്‍....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരേ ദിവസ്സം തന്നെ എത്രയെത്ര മുഖമ്മൂടികളണിയുന്നു മനുഷ്യന്‍?
ഓഫീസില്‍ തന്നെ കീഴ്ജീവനക്കാരുടെ അടുത്ത് ഒരു മുഖം, ബോസ്സിന്റെ അടുത്ത് വേറെ, ക്ലൈന്റിന്റടുത്ത് വേറൊന്ന്..
വീട്ടില്‍ വേറെ, സുഹൃത്തുക്കള്‍ക്കിടയില്‍ മറ്റൊന്ന്..

സ്വന്തം മുഖം ഒറ്റക്കിരിക്കുമ്പോള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിയുന്നതെന്ന് അനുഭവം.

--xh-- said...

മുഖംമൂടി ഇല്ലാത്ത മനുഷ്യര്‍... അങിനെ ഒന്ന് സംഭവിക്കുമൊ? എന്നാല്‍ ഈ ലോകത്തിന്റെ മുഖച്ചായ തന്നെ മാറിയേനെ....