Thursday, December 18, 2008

എന്റെ നാട് -- വയനാട്

ഞാന്‍ പിറന്ന നാട്.. (ഹോയ് ഹോയ് )
വളര്‍ന്ന നാട്... (ഹോയ്.. ഹോയ് )
എന്റെ നാട്.... (ഹോയ്.. ഹോയ് )
വയനാട് .....
നാട് എന്‍ വീട് ഈ വയനാട്
കൂട് എന്‍ വീട് ഈ വയനാട്.....
വയനാട് വയനാട്....വയനാട്... വയനാട്... (2)

ഈ കൊച്ചിന് ഇതെന്നാ പറ്റീന്ന് ഓര്‍ക്കുവാണോ???
ഈ തണുപ്പത്ത് ഇവിടെ ഇങ്ങനെ ഇരിക്കുമ്പോ എനിക്ക് എന്റെ നാടു മിസ് ചെയ്യുന്നു :(
വയനാടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാം മനസിലേക്ക് ആദ്യം വരുന്നത് ഈ പാട്ടാണ്...
കനവു ബേബി ചേട്ടന്റെയും പിള്ളേരുടെയും വയനാടിനെക്കുറിച്ചുള്ള
സുന്ദരവും ലളിതവുമായ ഒരു പാട്ടു...
ഈ പാട്ടിന്റെ വരികള്‍ ഇങ്ങനെ തന്നെ ആണോ എന്നും എനിക്ക് അറിയില്ല...
എന്റെ പ്രിയപ്പെട്ട ബൂലോഗം സുഹൃത്തുക്കളെ....
നിങ്ങള്‍ക്കാര്‍ക്കേലും ഇതിന്റെ ശെരിയായ വരികളും ഈ പാട്ടിന്റെ ബാക്കി വരികളും അറിയാമെന്കില്‍ ദയവായി എനിക്ക് അയച്ചു തരൂ.....



കുറിപ്പ്:
കനവ് : K.J ബേബി ചേട്ടന്റെ സ്വപ്ന സാക്ഷാത്കാരമാണ് കനവ് ..ആദിവാസി കുട്ടികള്‍ക്കായുള്ള ഒരു സ്കൂള്‍...
ഇന്നത്തെ ഡി.പി.ഇ.പി ഒക്കെ വരുന്നതിനു മുന്നേ തന്നെ അതിനേക്കാള്‍ മികച്ച രീതിയില്‍ ഉള്ള പാട്യ ക്രമീകരണങ്ങള്‍....

8 comments:

--xh-- said...

ശെരിക്കും മാഷെ - ഇന്നലെ രാത്രിയും ഇന്ന്‌ കാലത്തും ഞാന്‍ കുട്ടിക്കാനവും കോടനാടും മിസ്സ് ചെയ്യുന്ന കാര്യം എന്റെ കൂട്ടുകാരോടു പറയുവാരുന്നു... ഇപ്പൊ ബാംഗ്ളൂരിലെ ഈ തണുത്ത പ്രഭാതങള്‍ എന്നെ എന്റെ നാട് ഭയങ്കരമായി മിസ്സ് ചെയ്യിക്കുന്നു... :(

തോന്ന്യാസി said...

അനാമിക...

സത്യം പറഞ്ഞാല്‍ ഈ പോസ്റ്റ് വായിച്ചപ്പോ പണ്ടത്തെ വയനാടന്‍ ജീവിതം ഓര്‍മ്മവന്നു....

ഒരുനാള്‍ കനവില്‍ പോയി ബേബിമാഷോടും,കുട്ടികളോടുമൊപ്പം കഴിഞ്ഞതും,ഈ പാട്ടുപാടിയതും എല്ലാം...

anamika said...

@xh : ee climate sherikkum nostalgic aakkunnu...

@thonnyaasi: ee paattinte varikal orma undo???

chithrakaran ചിത്രകാരന്‍ said...

നാടുതന്നെ നാട് !

ശ്രീ said...

കേട്ടിട്ടില്ല.

എന്നാലും നാട്ടില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ക്കാണല്ലോ അവിടെ താമസിയ്ക്കുന്നവരേക്കാള്‍ സ്വന്തം നാടിനോട് സ്നേഹം കൂടുതല്‍ തോന്നുന്നത്.

anamika said...

@chitrakaaran:
naattil ninnu maari nillkumbole naadinte vila ariyaan pattooo

@sree

muttathe mullaykku manamilla..

പാറുക്കുട്ടി said...

അനാമികേ,

ഞാൻ വയനാട് കണ്ടിട്ടില്ല. എങ്കിലും വയനാട്ടുകാരായ കൂട്ടുകാരൊക്കെയുണ്ട്. അവർ പറയുന്നത് ഒത്തിരി ഭംഗിയുള്ള സ്ഥലങ്ങളൂണ്ടവിടെയെന്നാണ്.

നാട് ഏതായാലും പ്രവാസിയായ എനിക്ക് ഈ പോസ്റ്റ് ഒത്തിരി ഇഷ്ടമായി. ഞാനും എന്റെ നാട്ടിലൊന്ന് പോയി.

anamika said...

@parukkutty

chechi.. ennenkilum samayam kittumbol wayanaadu vazhy onnu varoo.. othiri nalla sthalam aanu. :)