Friday, February 29, 2008

ഒരു യാത്രാമൊഴി..........



എനിക്കറിയാം ഒരിക്കലും നിനക്കെന്നെ പ്രണയിക്കാനാകില്ല എന്നു..

എന്റെ ഹൃദയത്തിന്റെ ശ്രീകോവിലില്‍ നിന്റെ ബിംബം പക്ഷെ ഞാന്‍ പ്രതിഷ്ടിച്ചു പോയി...

അതു തകര്‍ത്തെറിയാന്‍ എനിക്കാവില്ല....

അതുകൊണ്ടു തന്നെ ഞാന്‍ യാത്ര ആവുകയാണു...

എന്നെന്നേക്കുമായി....

ഇനി,

പൗര്‍ണമി രാത്രികളില്‍ ഞാന്‍ നിന്നെ തേടി വരും......

നിന്റെ ജാലകത്തിനു പുറത്തു,അനന്തമായ ആകാശത്ത്‌ ഒരു താരമായി ഞാന്‍ നിന്നെ നോക്കി ഇരിക്കും ...

ഒരു ദിവസം,

ഈ ലോകത്തിലെ സര്‍വബന്ധനങ്ങളും അഴിച്ചുമാറ്റി നീ വരണം...

എന്നെത്തേടി..എന്റേതു മാത്രമാകാന്‍.....

ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കും..

പൗര്‍ണമി രാത്രിയില്‍ ഭൂമിയെ തൊട്ട്‌ തിരികെ എത്തുന്ന നിലാവിനൊപ്പം നീ വരണം...

അവിടെ നിനക്കായി ഞാന്‍ മയില്‍പ്പീലികൊണ്ടു കൊട്ടാരമൊരുക്കും...

ആയിരം തോഴിമാര്‍ താലപ്പൊലികളുമായി നിന്നെ കാത്തുനില്‍ക്കും...

അന്നു നീ എന്റേതു മാത്രമാകും...

ആ നിമിഷത്തിനു വേണ്ടി....നിന്റെ വരവും പ്രതീക്ഷിച്ചു...

ഞാനിന്നു യാത്രയാകുകയാണു...

എന്നെന്നേക്കുമായി......

എന്നു സ്വന്തം

മഞ്ഞുതുള്ളി.................

11 comments:

anamika said...

ഒരു ആതമഹത്യ കുറിപ്പാണെന്നു വിചാരിക്കല്ലെ.... ഞാനെങ്ങും പോകുന്നില്ല.. ഇവിടൊക്കെ തന്നെ കാണും...
ഇനി പ്രണയ നൈരാശ്യം ആണൊന്നായിരിക്കും...തീര്‍ച്ചയായിട്ടും അല്ല... പ്രണയിച്ചാലല്ലെ നൈരാശ്യം തോന്നൂ....... :)

കണ്ണൂരാന്‍ - KANNURAN said...

പൗര്‍ണമി രാത്രികളില്‍ ഞാന്‍ നിന്നെ തേടി വരും......

എന്റമ്മോ.. പേടിയാവുന്നു. :)

ഡോക്ടര്‍ said...

:-)....anyhw it is nice....

siva // ശിവ said...

എത്ര സുന്ദരമായ ഭാവനയും വരികളും....

സസ്നേഹം,
ശിവ.

നിലാവര്‍ നിസ said...

മഞ്ഞുതുള്ളി ആരോടാണ് വിട പറയുന്നത്? പ്രഭാതത്തോടോ?

ഉപാസന || Upasana said...

നല്ല വരികള്‍ ലക്ഷ്യമില്ലാതെ എഴുതുന്നതായി തോന്നി.
ആത്മവിശ്വാസത്തോടെ തുടരൂ (ഇപ്പോ അതിന്റെ കുറവുണ്ടെന്ന് തോന്നുന്നു ട്ടോ)

ആ‍ാശംസകള്‍
:-)
ഉപാസന

ശ്രീലാല്‍ said...

തുള്ളീ... പോവല്ലേ. പ്രഭാതത്തിലെ മഞ്ഞുതുള്ളിയെന്നപോലെ ഇവിടെ എഴുതി തിളങ്ങിനില്‍കൂ..

ഹരിത് said...

ഈ മുന്‍കൂര്‍ ജാമ്യത്തിന്‍റെയൊന്നും ആവശ്യമില്ല. ആത്മഹത്യചെയ്താലും ഇല്ലെങ്കിലും , പ്രണയിച്ചാലും ഇല്ലെങ്കിലും കവിത നന്നായിരിക്കണമെന്നേയുള്ളൂ...

sv said...

ഇന്നു രാവില്‍ മാനത്ത് നിനക്കു വേണ്ടി കരഞ്ഞു മറയുന്ന നക്ഷത്രത്തെ തിരിച്ചറിയ്...
അതില്‍ എന്‍റെ ഹ്രുദയത്തിന്‍റെ കയൊപ്പു ഉണ്ടു.

anamika said...

ഇന്നലെ രാവില്‍ മിന്നി മറഞ്ഞ ഒരൊ നക്ഷത്രത്തെയും ഞാന്‍ കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു...പക്ഷെ ഹ്രുദയത്തിന്റെ കൈയൊപ്പുമായി ആരും വന്നില്ലല്ലൊ?? വരാന്‍ മറന്നു പൊയതാണൊ എസ്‌ വി???

--xh-- said...

കൊള്ളാമല്ലൊ മാഷെ ഭാവന... ഭാവാത്മകമായ വരികള്‍...