Friday, February 22, 2008

മഴതുള്ളി....

ഞാന്‍ ഒരു എഴുത്തുകാരി അല്ല.... ഈ എഴുതുന്നതൊക്കെ ആരെങ്കിലും വായിക്കണം എന്ന് ആഗ്രഹവും ഇല്ല.
ഉള്ളില്‍ കുരെ അക്ഷരങ്ങളും വാക്കുകളും കിടന്നിരുന്നു.. അവയെ ഞാന്‍ കഥയെന്നും കവിതയെന്നും ഒക്കെ പേരിട്ടു എവിടെയൊക്കെയൊ കുറിച്ചു വച്ചു...അക്ഷരങ്ങള്‍ അന്ന് എന്റെ പ്രിയസുഹ്രുത്തായിരുന്നു.എന്റെ ദുഖങ്ങളും വേദനകളും സന്തോഷങ്ങളും ഒക്കെ അവളുമായി ഞാന്‍ പങ്കുവച്ചു.

ഇതൊക്കെ പഴയ കഥകള്‍.ഈ യന്ത്രവുമായുള്ള സഹവാസം തുടങ്ങിയതോടെ എനിക്ക്‌ എന്നെ തന്നെ നഷ്ടപ്പെട്ടു തുടങ്ങിയത്‌ ഒരു വേദനയോടെ ഞാന്‍ അറിഞ്ഞു.മരവിച്ചു തുടങ്ങിയ എന്റെ മനസിന്റെ അടിതട്ടില്‍ കിടന്ന് എന്റെ അക്ഷരങ്ങളും വാക്കുകളും മുറവിളി കൂട്ടാന്‍ തുടങ്ങി..അതു കേട്ടില്ല എന്നു നടിച്ച്‌ ഇത്ര നാള്‍ നടന്നു ഞാന്‍.എന്നാല്‍ എത്ര കാലം എനിക്കങ്ങനെ എന്റെ പ്രിയസുഹ്രുത്തിനെ അവഗണിച്ചു നടക്കാനാകും?? അങ്ങനെ ആകുലപ്പെട്ട്‌ ഇരിക്കുന്ന സമയത്താണു ബ്ലൊഗുകളുടെ ഈ ലോകം മുന്നില്‍ വന്നു പെടുന്നത്‌..ഈ ലോകത്തുനിന്നും യാത്ര ആയാലും എന്റെ സ്വന്തം എന്നു പറയാനായി എന്തെങ്കിലും അവശേഷിപ്പിച്ചിട്ടു പോകാന്‍ എനിക്കിതിലൂടെ കഴിഞ്ഞേക്കും എന്നൊരു തോന്നല്‍...
ഒരുപാടു കാലങ്ങള്‍ക്കു ശേഷം പ്രിയസുഹ്രുത്തിനെ കണ്മുന്നില്‍ കിട്ടിയ സന്തോഷതിലാണു ഞാനിപ്പൊള്‍...എന്തൊക്കെയൊ പറയാനുണ്ട്‌ ..പക്ഷെ വാക്കുകള്‍ പുറത്തെക്കു വരുന്നില്ല...ഇനിയും നിന്നെ കൈവിട്ടു പൊകരുതെ എന്നു മാത്രമാണിപ്പോളെന്റെ പ്രാര്‍ഥന ..

അതു കൊണ്ടു പ്രിയസുഹ്രുത്തെ......

മഴയെയും,പൂക്കളെയും,കാറ്റിനെയും,പുഴകളെയും എല്ലാം ഒരു പാടു സ്നേഹിച്ചിരുന്ന ആ പഴയ എന്നിലേക്ക്‌ ഒരു മടക്കയാത്ര ഞാന്‍ തുടങ്ങുകയാണു.. നിന്നിലൂടെ.... ഒരു മഴതുള്ളിയായി.........

7 comments:

ശ്രീ said...

കൊള്ളാം. എന്നാല്‍ ഇനി ഓരോന്നായി എഴുതി തുടങ്ങിക്കോളൂ... ആശംസകള്‍!
:)

Ninoj Abraham said...

മഴ്ത്തുള്ളികള്‍ കൊണ്ടുള്ള പെരുമഴ്ക്കാലം തന്നെയാവട്ടെ!ആശംസകള്‍

വല്യമ്മായി said...

ആശംസകള്‍

CHANTHU said...

അതെ അക്ഷരങ്ങള്‍ മുറവിളികൂട്ടും
പുറത്തെടുക്കുക അവയെ.
വായിച്ചാലും വായിച്ചില്ലെങ്കിലും അവക്ക്‌ പറക്കാനവസരം നല്‍കുക.

സുല്‍ |Sul said...

anamika swaagatham
-sul

ഉപാസന || Upasana said...

മനസ്സ് ചൊല്ലുന്ന പരിഭവങ്ങള്‍ ഒക്കെയും ഇവിടെ ഒഴുക്കൂ..!
സ്വാഗതം.
:-)
ഉപാസന

ഏ.ആര്‍. നജീം said...

സ്നേഹിക്കുന്ന ആ അക്ഷരങ്ങള്‍ ഓരോ മുത്തുമണികളായി തീരട്ടെ...
തുടര്‍ന്നും എഴുതുക