Thursday, April 3, 2008

എന്റെ നാട്‌ -8

മുത്തങ്ങ വന്യ ജീവി സങ്കേതം

പേരു കെട്ടു പേടിക്കണ്ട.ഇപ്പൊ ഇവിടെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല :)ധൈര്യമായി വന്നോളൂ..ഇവിടെയാണു നിങ്ങള്‍ പറയാറുള്ള കാടും കാട്ടുജീവികളും സുഖമായി താമസിക്കുന്നത്‌..സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എകദേശം 5 കിലോമീറ്റര്‍ ഉണ്ട്‌ ഇവിടേക്ക്‌..കാട്ടിനുള്ളിലേക്ക്‌ ജീപ്പ്‌ സര്‍വീസ്‌ ഉണ്ട്‌.ആന,കാട്ടുപോത്ത്‌,മാന്‍,മയില്‍,കടുവ,കരടി,അപൂര്‍വ ഇനം പക്ഷികള്‍..അങ്ങനെ ഒരുപാടു ജീവികള്‍ ഉണ്ട്‌ ഈ വനത്തില്‍..പക്ഷെ പോകുന്ന വഴിക്ക്‌ ഇന്നാ കണ്ടോ എന്നൊന്നും പറഞ്ഞ്‌ ഈ ജീവികള്‍ വന്നു നിന്നു തരില്ലാട്ടൊ.യോഗം ഉണ്ടേല്‍ കാണാം..അത്രയെ എനിക്ക്‌ ഗ്യാരണ്ടി തരാന്‍ പറ്റൂ. :)


സൂചിപ്പാറ വെള്ളച്ചാട്ടം

തടാകവും,ദ്വീപും,കാടും ഒക്കെ കറങ്ങി..ഇനി ഒരു വെള്ളചാട്ടം ആയാലോ? കുറച്ച്‌ സാഹസികത ഇഷ്ടപ്പെടുന്നവരാണു നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഇവിടെ വന്നിരിക്കണം..ആദ്യം കുറെ തേയില തോട്ടങ്ങള്‍..അതുകഴിഞ്ഞ്‌ 2 കിലോമീറ്റര്‍ കൊടുംവനത്തിലൂടെ യാത്ര..ഒന്ന് ആലോചിച്ചു നോക്കൂ..ഇപ്പൊ തന്നെ ഒന്നു വന്നാലോന്ന് തോന്നുന്നുണ്ടോ??വനത്തിലൂടെ ചുമ്മാ നടക്കുവല്ല..പാറക്കെട്ടുകള്‍ താണ്ടി വെണം എത്താന്‍. ദൂരെ നിന്നു തന്നെ സുന്ദരിയായ ഈ വെള്ളച്ചാട്ടം കാണാം..ഇനി ഈ വെള്ളചാട്ടതിന്റെ അടിയില്‍ വന്നു നിന്നു നീന്താനും,കുളിക്കാനും കൂടെ പറ്റും എന്നു പറഞ്ഞാലോ...:)

7 comments:

യാരിദ്‌|~|Yarid said...

ഞാന്‍ വരാന്‍ റെഡി ആണ്... പക്ഷെ വന്നാലെന്തു തരും അനാമിക, ആദിവാസികളെകൊണ്ട് തല്ലിക്കാനല്ലെ..;)

Anonymous said...

:)

Unknown said...

സൂചിപ്പാറ വെള്ളച്ചാട്ടം
മുത്താങ്ങാ വന്യജിവി സങ്കേതം തുടങ്ങിയവയെ കുറിച്ചുള്ള വിവരണം അസലായി

Unknown said...

യാരിദിനെ തല്ലിക്കാന്‍ ഞാന്‍ അവിടെ ഒരാദിവാസി മൂപ്പനു കാശ് കൊടുത്ത കാര്യം പറയണ്ട ആയാളെ വിളിച്ചോളു

നാസ് said...

ദാ ഞങ്ങള്‍ ഒരു ടീം ആയി അങ്ങട് വരാന്‍ തീരുമാനിച്ചു....
നല്ല വിവരണം..

anamika said...

അനൂപ്‌ അങ്ങനെ പലതും പറയും..യാരിദും നാസും ധൈര്യമായി പോന്നോളൂ..ഞങ്ങള്‍ വയനാടുകാര്‍ വളരെ നല്ല മനുഷ്യരാ :) ഒരാളെ തല്ലാം എന്നു പറഞ്ഞു കാശു വാങ്ങിയാല്‍ പോലും തല്ലില്ല.. :)..

NB : അനൂപ്‌ കാശു പോയീന്നു കൂട്ടിക്കോ :)

--xh-- said...

നന്നായിരിക്കുന്നു മാഷെ... ഒരിക്കല്‍ വയനാട്ടില്‍ വരണം എന്നൊരു ആഗ്രഹം കുറെ നാള്‍ ആയി മനസ്സില്‍... ഇപ്പൊ ദേ നല്ല ഒരു വിവരണവും.. അധികം വൈകാതെ ആ വഴി എന്റെ ബൈക്ക് വരും.... :)