Friday, March 5, 2010

വീണ്ടും ഒരു മഴ

ഇന്ന് മഴ അവളുടെ എല്ലാ രൌദ്ര ഭാവങ്ങളോടും കൂടെ പെയ്തിറങ്ങി...
ഒരുപാട് കാലങ്ങള്‍ക്ക് ശേഷം നാട്ടിലെ മഴയുടെ കൂടെ...


തുറന്നിട്ട ജാലകത്തിലൂടെ അരിച്ചെത്തിയ നനുത്ത മഴത്തുള്ളികള്‍....
നൊമ്പരങ്ങള്‍ക്കിടയില്‍ ഒരു ആശ്വാസമായി അവളുടെ തലോടല്‍....
അറിയാതെ ഞാന്‍ ആ പഴയ മഴതുള്ളി ആയി.....
മനപൂര്‍വം മറവിയുടെ മാറാലകള്ക്കുള്ളില് ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ച എന്നിലെ ഞാന്‍
മറ നീക്കി പുറത്തെത്തിയപ്പോള്‍ തടയാന്‍ എനിക്കായില്ല.....
കാരണം മഴ ഇല്ലാതെ മഴതുള്ളി ഇല്ലല്ലോ.....


കണ്ണില്‍ നിന്നും എന്താനായിരുന്നു ആ രണ്ടു തുള്ളികള്‍ അടര്‍ന്നു വീണത്‌???
അടച്ചു പൂട്ടി വച്ച ഈ ബ്ലോഗ്‌ നെ എന്തിനാണ് ഓര്‍ത്തത്‌???
അറിയില്ല....

എന്നാലും ഒന്ന് അറിയാം....
മാറ്റത്തിന്റെ മുഖം മൂടികള്‍ എത്ര എടുത്തു അണിഞ്ഞാലും...
ഇഷ്ടമില്ലാത്ത വേഷങ്ങള്‍ എത്ര ആടിയാലും....
എന്നിലെ ആ മഴത്തുള്ളിയെ എനിക്ക് ഒളിപ്പിക്കാന്‍ ആവില്ല.....

3 comments:

nathans said...

realy good!!!
feel the words

expect more


nathans

http://nathans-utopia.blogspot.com/

ഹന്‍ല്ലലത്ത് Hanllalath said...

ഉള്ളിലേക്കെത്ര ഒളിപ്പിച്ച് വെച്ചാലും
ഒരാളലു പോലെ പുറത്തേക്കാഞ്ഞു വരുന്ന
ചിലതുണ്ട്.
അത് മഴയത്താകാം...
യാത്രയിലാകാം...ഒ
രു കവിത കേള്‍ക്കുമ്പോഴാകാം...
അപ്പോഴും അടക്കിപ്പിടിച്ച്
ഇതു ഞാനല്ലെന്ന് പറയാന്‍ തോന്നിപ്പോകും...

സഹയാത്രികന്‍...! said...

ഇന്നലെ തിമിര്‍ത്തു പെയ്ത മഴയില്‍ ഇറങ്ങി നില്‍ക്കുമ്പോള്‍, കഴിഞ്ഞു പോയ എന്തൊക്കെയോ എന്നെ കെട്ടിപ്പുണര്‍ന്നു ഊര്ന്നിറങ്ങുംപോലെ ആയിരുന്നു. ഇന്ന് ഓഫീസില്‍ എത്തീപ്പോ കണ്ട ഈ മഴത്തുള്ളിയും ഏതാണ്ട് അങ്ങിനെ ഒരു പ്രതീതി ജനിപ്പിച്ചു... പെയ്തു തോരാന്‍...മണ്ണിലെക്കൂര്‍ന്നിറങ്ങാന്‍...വീണ്ടും മഴയായ് മണ്ണിനെ പുണരാന്‍...ഈ മഴതുള്ളിക്കു ഇനിയും കഴിയട്ടെ...!